ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ബളാൽ പഞ്ചായത്ത് അടിയന്തിരയോഗം ചേർന്ന് ദുഃഖാചരണം നടത്തി
വെള്ളരിക്കുണ്ട് : മുൻമുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ബളാൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ദുഃഖആചരണം നടത്തി.
ചൊവ്വാഴ്ച രാവിലെ പ്രത്യേക ഭരണസമിതി യോഗം ചേർന്നാണ് ദുഃഖആചരണത്തിൽ പങ്കു ചേർന്നത്. യോഗത്തിൽ പ്രസിഡന്റ് ഇൻ ചാർജ് എം. രാധാമണി അധ്യക്ഷവഹിച്ചു..
സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലയിൽ. ടി. അബ്ദുൽ കാദർ.പഞ്ചായത്ത് അംഗ ങ്ങളായ ജോസഫ് വർക്കി. വിനു കെ. ആർ. കെ. വിഷ്ണു. ജെസ്സി ചാക്കോ. മോൻസി ജോയ്. സന്ധ്യ ശിവൻ. ബിൻസി ജെയിൻ. ശ്രീജരാമചന്ദ്രൻ.പി. സി. രഘുനാഥൻ. ദേവസ്യതറപ്പേൽ. എന്നിവർ പങ്കെടുത്തു..
No comments