Breaking News

'കാലവർഷക്കെടുതിയിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തര ധനസഹായം നൽകണം': അഖില കേരള യാദവസഭ വെള്ളരിക്കുണ്ട് യൂണിറ്റ് സമ്മേളനം ഏ.കെ.ജി നഗറിൽ നടന്നു


വെള്ളരിക്കുണ്ട്: അഖില കേരള യാദവസഭ വെള്ളരിക്കുണ്ട് യൂണിറ്റ് വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും, എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടന്നു. ഏ.കെ.ജി നഗറിൽ വച്ച് നടന്ന യോഗത്തിന് കേക്കൂൾ കുഞ്ഞിരാമൻ തിരിതെളിയിച്ച് തുടക്കം കുറിച്ചു. ഗിരീഷ് കൂരാംകുണ്ട് സ്വാഗതം പറഞ്ഞു. പി വി ഭാസ്കരൻ അധ്യക്ഷത വഹിച്ചു. യാദവസഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ദാമോദരൻ യോഗം ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് താലൂക്ക് തഹസിൽദാർ പി വി മുരളി വിദ്യാർത്ഥികളെയും മുതിർന്ന സമുദായ അംഗങ്ങളേയും ആദരിച്ച് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ബാബു മാണിയൂർ, സംസ്ഥാന സെക്രട്ടറി വിശ്വനാഥൻ മലയാക്കോൽ, ജില്ലാ കമ്മിറ്റി അംഗം  മധുവട്ടിപ്പുന്ന, വെള്ളരിക്കുണ്ട് താലൂക്ക് പ്രസിഡണ്ട് പിടി നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി വി കെ ബാബുരാജ് (പ്രസിഡണ്ട്), പി വി ഷാജി (സെക്രട്ടറി), ഗിരീഷ് ടി.എൻ (ട്രഷറർ) തുടങ്ങി പതിനൊന്നംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. വനിതാ യൂണിറ്റ് ഭാരവാഹികളായി  ബീനാചന്ദ്രൻ മുട്ടിൽ (പ്രസിഡണ്ട്) രജനി മുരളി (സെക്രട്ടറി), രമണി ഭാസ്കരൻ (ട്രഷറർ) തുടങ്ങി ഒൻപതംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു. യോഗത്തിൽ പി വി ഷാജി നന്ദി പ്രകാശിപ്പിച്ചു

No comments