മദ്യ നയത്തിനെതിരെ കേരള മദ്യനിരോധന സമിതി ഭീമനടിയിൽ ഉപവാസ സത്യാഗ്രഹം നടത്തി
ഭീമനടി : കേരള സർക്കാരിന്റെ ജനദ്രോഹ മദ്യ നയത്തിനെതിരെ കേരള മദ്യനിരോധന സമിതി കാസർഗോഡ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെ ഉപവാസ സത്യാഗ്രഹം നടത്തി. മദ്യപന്മാരുടെ വിളയാട്ടം മൂലം കൊച്ചുകുട്ടികളും സ്ത്രീകളും കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. യഥേഷ്ടം മദ്യശാലകൾ അനുവദിച്ച് കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുവാൻ സർക്കാർ തുനിഞ്ഞിറങ്ങിയിരിക്കുന്നതിൽ യോഗം അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. കേരളത്തിലെ വിവിധ ജില്ലകളിൽ ഇത്തരത്തിൽ യോഗങ്ങൾ നടന്നുവരികയാണെന്നും ലഹരിക്കെതിരെ പൊതുജനാവബോധം ഉണർത്തി, സർക്കാരിന്റെ മദ്യക്കച്ചവടത്തിനെതിരെ അന്തിമ പോരാട്ടം നടത്തുവാൻ സമിതി തീരുമാനിച്ചിരിക്കുകയാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് തേക്കുംകാട്ടിൽ പറഞ്ഞു.
സമിതി ജില്ല വൈസ് പ്രസിഡണ്ട് ഭാസ്കരൻ പട്ട്ളം അദ്ധ്യക്ഷനായിരുന്നു.രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന ചെയർമാൻ അഡ്വക്കേറ്റ് ബിനോയ് തോമസ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് തേക്കുംകാട്ടിൽ, ജില്ലാ സെക്രട്ടറി റോയി ആശാരിക്കുന്നേൽ, രക്ഷാധികാരി പ്രഭാകരൻ കരിച്ചേരി, വനിത വിഭാഗം സംസ്ഥാന സെക്രട്ടറി ടെസ്സി സിബി കൈതയ്ക്കൽ, യുവജന സമിതി സംസ്ഥാന ട്രഷറർ അബ്ദുൾ മിഷാൽ കുമ്പള,
കെ. സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് തങ്കച്ചൻ കൊല്ലക്കൊമ്പിൽ, അതിരൂപത വൈസ് പ്രസിഡന്റ് ജോസ് ചാരുശേരിൽ, ചെറുപുഷ്പ മിഷൻ ലീഗ് അതിരൂപത പ്രസിഡണ്ട് ഷിജോ സ്രായിൽ, അതിരൂപത സെക്രട്ടറി ബിജു കൊച്ചുപൂവ്വക്കോട്ട്, കെ.സി.ബി.സി മേഖല ഡയറക്ടർ ഫാ.ഷാനറ്റ് ചിരണക്കൽ, ക്രിസ്തുരാജ പള്ളി വികാരി ഫാ.തോമസ് പള്ളിക്കൽ, ചിങ്ങനാപുരം മോഹനൻ മാസ്റ്റർ, ഫൊറോന കൗൺസിൽ പ്രസിഡന്റ് ജോഷ്‌ജോ ഒഴുകയിൽ, ജില്ല ട്രഷറർ ജോസഫ് വടക്കേട്ട്, വടക്കൻ മേഖല കോ-ഓർഡിനേറ്റർ ബേബി ചെട്ടിക്കാത്തോട്ടത്തിൽ, സംസ്ഥാന സമിതി അംഗം പാച്ചേനി കൃഷ്ണൻ, ജില്ല ജോയിന്റ് സെക്രട്ടറി ജോണി കുറ്റ്യാനി,പഞ്ചായത്ത് മെമ്പർ ലില്ലിക്കുട്ടി മൂലേത്തോട്ടത്തിൽ, പലാവയൽ ലഹരിവിരുദ്ധ കൂട്ടായ്മ രക്ഷാധികാരി സിസ്റ്റർ ജാനറ്റ്, ജില്ല വൈസ് പ്രസിഡണ്ട് ലൂസി പുല്ലാട്ടുകാലയിൽ, വനിത വിഭാഗം ജില്ലാ വൈസ് പ്രസിഡണ്ട് ലൗലി മുരിങ്ങത്തുപറമ്പിൽ, കോട്ടമല സ്കൂൾ പിടിഎ പ്രസിഡണ്ട് രാമചന്ദ്രൻ ശാസ്താനഗർ, വിമല എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് ബിജി ബളാൽ
എ. എ.പി ജില്ല എക്സിക്യൂട്ടീവ് അംഗം മനോജ് എളേരി, ജിജി കുന്നപ്പള്ളിൽ,ദേവസ്യ വടാന പനത്തടി എന്നിവർ പ്രസംഗിച്ചു.
No comments