മാറുന്ന ലോകം മാറ്റത്തോടെ വെസ്റ്റ്എളേരി പഞ്ചായത്ത്... ഇനി സാമ്പത്തിക ഇടപാടുകൾ യുപിഐ പേമന്റിലൂടെ
ഭീമനടി : വെസ്റ്റ്എളേരിഗ്രാമ പഞ്ചായത്തില്‍ യുപിഐ പേമന്റിലൂടെ സാമ്പത്തിക ഇടപാടുകള്‍ സംവിധാനം ഏര്‍പ്പെടുത്തി. ഇനി മുതല്‍ നികുതികളും ഫീസുകളും മറ്റും പണമായി ഓഫീസില്‍ അടവാക്കുന്നതിന് പകരം ഗൂഗിള്‍ പേ, ഫോണ്‍ പേ മുതലായവ സംവിധാനത്തിലൂടെ അടവാക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയത്. പൊതുജനത്തിന് സേവനങ്ങള്‍ വേഗത്തില്‍ നല്‍കുന്നതിനും ഇതുവഴി സാധിക്കും. UPI സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് westeleripanchayat@cnrb എന്ന UPI ഐഡിയിലേക് ഗൂഗിൾ പേ /ഫോൺ പേ മുതലായ ആപ്പിൽ നിന്നും പേയ്‌മെന്റ് ചെയ്യാൻ പറ്റുന്നതാണ്.ഈ ഐഡിയിലേക് പേയ്‌മെന്റ് ചെയ്യാൻ ഉപഭോക്താവ് പഞ്ചായത്തിൽ വരേണ്ടതില്ല വീട്ടിൽ നിന്നും ചെയ്യാൻ പറ്റും വെസ്റ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാമോഹനൻ ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിസി സ്മായിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോളി കുട്ടി പോൾ കെ കെ തങ്കച്ചൻ സെക്രട്ടറി പങ്കജാക്ഷൻ സി കെ മെമ്പർമാരായ ജെയിംസ്, കൃഷി ഓഫീസർ രാജീവൻ വി വി , കനറാ ബാങ്ക് മാനേജർ റോണി എന്നിവർ പങ്കെടുത്തു.
No comments