Breaking News

രാജീവ്ഗാന്ധി സത്ഭാവനാ ദിനം; കോൺഗ്രസ് ബളാൽ മണ്ഡലത്തിൽ വിവിധ വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും വൃക്ഷത്തൈ നടീലും നടത്തി



വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടിൽ രാജീവ് ഗാന്ധി 79 ആം സദ്ഭാവന ദിനം പുഷ്പാർച്ചനയോടെ വൃക്ഷത്തൈ നട്ടു കൊണ്ട് ആചരിച്ചു. ചടങ്ങ് ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശീമതി എം രാധാമണി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ഹരീഷ് പി.നായർ അധ്യക്ഷത വഹിച്ചു. രാജീവ് ഗാന്ധി സദ്ഭാവന ദിനാചരണത്തിൻ്റെ ഭാഗമായി  പരപ്പ ബ്ബോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് ബളാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.ആർ ബിനു എന്നിവർ സംയുക്തമായി വൃക്ഷത്തൈ നട്ടു കൊണ്ട് ആചരിച്ചു. ചടങ്ങിൽ രാജീവ്ജി യെ അനുസ്മരിച്ചു കൊണ്ട് ആൻറണി കുമ്പുക്കൽ , ജോർജ് തോമസ്, ജിമ്മി ഇടപ്പാടി, പ്രിൻസ് പ്ളാക്കൽ, മാത്യു പൂവന്നിക്കുന്നേൽ, സാജൻ ജോസഫ്, സാബു കോനാട്ട്, മധു കൊടിയംകുണ്ട് , നാരായണൻ അരിങ്കല്ല്, തോമസ് കാക്കനാട്ട്, ജോണി മുതുപുരയിടം, സുമേഷ് എം.ജെ. ജോളി വളവനാൽ, ജാക്സ് കോട്ടയിൽ ജോജി കാറളം, സണ്ണി വെട്ടുകല്ലാംകുഴി , വർക്കി കണ്ടത്തുംകര ഷൈജസ് പാറപ്പായി, ജോസ് കുന്നുംപുറം, എന്നിവർ സംസാരിച്ചു. ബൂത്ത് പ്രസിഡൻ്റ് ടിജോ തോമസ് സ്വാഗതവും ലീപ് മാത്യു നന്ദിയും പറഞ്ഞു.


കല്ലൻചിറ പതിനഞ്ചാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃതത്തിൽ രാജീവ് ഗാന്ധി സത്ഭാവന ദിനം ആചരിച്ചു. ബളാൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രാധാമണി വൃക്ഷ തൈ നട്ടൂ. മുതിർന്ന പാർട്ടി അംഗം വി.എം ബഷിർ മറ്റു പാർട്ടി ഭാരവാഹികളായ വിഎം ശിഹാബ്, ജിമ്മി ഇടപ്പാടി, ജെയിംസ് പടിഞ്ഞാറെമുറി, എബ്രഹാം വെള്ളാപ്പള്ളി പ്രവീൺ, തോമസ്, കണ്ണൻ, സോളി വർഗീസ്, അനിത വേണു , ജംഷീർ കുമാരി കീർത്തന എന്നിവർ പങ്കെടുത്തു


രാജീവ് ഗാന്ധിയുടെ എഴുത്തി ഒമ്പതാം ജന്മദിനം വിപുലമായി ആചരിച്ച് കോൺഗ്രസ്‌. ബളാൽ മണ്ഡലം എട്ടാം വാർഡ്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫല വൃക്ഷ തൈ നട്ടു. പഞ്ചായത്ത്‌ അംഗം പി സി രഘു നാഥൻ വൃക്ഷ തൈ നട്ടു.0ഐ എൻ സി കൊന്നക്കാട് ഡിവിഷന്റെ നേതൃത്വത്തിൽ കൊന്നക്കാട് കോൺഗ്രസ്‌ ഭവനിൽ പുഷ് പാർച്ചനയും നടന്നു.കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ്സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ അധ്യക്ഷത വഹിച്ചു.വിൻസെന്റ് കുന്നോല സ്വാഗതം പറഞ്ഞു. പി സി രഘു നാഥൻ മുഖ്യ പ്രഭാഷണം നടത്തി. മുൻ ഡി സി സി മെമ്പർ നാരായണൻ ആലക്കാടൻ, ബിബിൻ ആവള്ളിൽ, മാത്യു വെള്ളാപ്പാനിൽ,പ്രിൻസ് ചാക്കോ, സെബിൻ, ശ്രീജിത്ത്‌,ഗിരീഷ് കുമാർ, സുരേഷ് കെ എസ്,സിദ്ധാർത്,  എന്നിവർ സംസാരിച്ചു. വില്ല്യoസ്‌ പി ടി നന്ദി പറഞ്ഞു.






No comments