Breaking News

നീലേശ്വരം തൈക്കടപ്പുറത്ത് മത്സ്യത്തൊഴിലാളി കടലിൽ മുങ്ങിമരിച്ചു രക്ഷാപ്രവർത്തനത്തിനിടെ ഫിഷറീസ് കടൽ സുരക്ഷാ ഗാർഡും മരണപ്പെട്ടു


നീലേശ്വരം : തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് പടിഞ്ഞാറുഭാഗം ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക് തീരത്തു നിന്നും കടലിലേക്ക് നീന്തി വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെ ഒഴുക്കിൽ അകപ്പെട്ട രാജേഷ് (38) എന്ന മത്സ്യത്തൊഴിലാളിയെ രക്ഷിക്കുന്നതിനിടെ കാസർഗോഡ്  സീ റെസ്ക്യൂ ഗാർഡ് ആയ സനീഷ് എം (34) ശക്തമായ ഒഴുക്കിൽ പെടുകയുണ്ടായി. നാട്ടുകാരും മറ്റു റെസ്ക്യൂ ഗാർഡുമാരും രണ്ടുപേരെയും രക്ഷിച്ച് കരയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ രണ്ടുപേരും മരണപ്പെടുകയുണ്ടായി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂക്ഷിച്ചിട്ടുണ്ട്.

No comments