Breaking News

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃക്കണ്ണാടെ ക്ഷേത്ര പൂജാരി മരിച്ചു ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.ശ്രീകാന്തിന്റെ ജ്യേഷ്ഠ സഹോദരൻ ശ്രീധരയാണ് മരിച്ചത്

 


കാഞ്ഞങ്ങാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു. ഭാരതീയ ജനതാ പാർട്ടി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.ശ്രീകാന്തിന്റെ ജ്യേഷ്ഠ സഹോദരൻ
തൃക്കണ്ണാട്ടെ ശ്രീധര (55) ആണ് മരിച്ചത്. 

ഞായറാഴ്ച രാവിലെ ഒൻപതിന് പയ്യന്നൂർ ദേശീയപാതയിൽ വെള്ളൂർ കണിയേരി മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. തളിപ്പറമ്പിൽ ഒരു പൂജാ ചടങ്ങ് കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങും വഴിയാണ് എതിരെ വന്ന കാർ ഇടിച്ചത്. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രദർശനം നടത്തി തിരിച്ചുവരികയായിരുന്ന  
കുടുംബം സഞ്ചരിച്ചിരുന്ന കാറിലുമിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന കാഞ്ഞങ്ങാട്ടെ ഒരു കുടുംബത്തിലെ സ്ത്രീകളുൾപ്പെടെയുള്ള നാലുപേർക്ക് നിസ്സാരപരിക്കേറ്റു. മൃതദേഹം ഇന്ന് 
രാത്രിയോടെ തൃക്കണ്ണാടുള്ള വീട്ടിലെത്തിക്കും. ഭാര്യ ഡോ. രേഖ. ഏക മകൻ സ്വാദിക്

No comments