ജില്ലാ ഹെൽത്ത് സൂപ്പർവൈസറായി വിരമിച്ച കുഞ്ഞികൃഷ്ണൻ നായർക്ക് ബളാൽ എൻ.എസ്.എസ് കരയോഗം യാത്രയയപ്പ് നൽകി
ബളാൽ: എൻ എസ് എസ് ബളാൽ കരയോഗം പ്രതിമാസ യോഗവും ജില്ലാ ഹെൽത്ത് സൂപ്പർവൈസർ ആയി വിരമിച്ച കുഞ്ഞികൃഷ്ണൻ നായർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. കരയോഗം പ്രസിഡൻ്റ് കരിമണ്ണംവയൽ മാധവൻ നായർ അധ്യക്ഷനായി ഉപഹാരം സമർപ്പിച്ചു. പ്രതിനിധി സഭാ മെമ്പർ വേണുഗോപാലൻ നായർ, യൂണിയൻ പ്രതിനിധിമാരായ വി മാധവൻ നായർ, കെ. കുഞ്ഞമ്പു നായർ, വാർഡ് മെമ്പർ പദ്മാവതി, മുൻ മെമ്പർ മാധവൻ നായർ, വനിത യൂണിയൻ പ്രസിഡൻ്റ് ഗീത എന്നിവർ ആശംസകൾ നേർന്നു. നാരായണൻ നായർ നന്ദിയും പറഞ്ഞു.
No comments