Breaking News

വ്യാജ വിമാന ടിക്കറ്റ് അയച്ചു കൊടുത്തു കബളിപ്പിച്ചു പാലാവയൽ സ്വദേശിനിയുടെ പരാതിയിൽ യുവതിക്കെതിരെ കേസ്



വെള്ളരിക്കുണ്ട് :വിമാന ടിക്കറ്റുകൾക്കായി 295000 രൂപ വാങ്ങി വ്യാജ ടിക്കറ്റ് നൽകി വഞ്ചിച്ചുവെന്ന പരാതിയിൽ യുവതിക്കെതിരെ ചിറ്റാരിക്കൽ പൊലീസ് കേസെടുത്തു.പാലാവയൽ നിരത്തുംതട്ടിൽ ലിജോ ജോസിന്റെ ഭാര്യ ബിജിലി ജോജി യുടെ പരാതിയിലാണ് കേസ്. ബിജിലിയും ഭർത്താവും കുട്ടിയും ന്യൂസിലൻഡിലായിരുന്നു. ഈ സമയത്ത് നാട്ടിലേക്ക് വരാനും തിരിച്ചു പോകാനും
മൂന്ന് പേർക്കും വിമാന ടിക്കറ്റ് തരപ്പെടുത്താൻ ട്രാവൽസ് മുഖേന കണ്ണൂർ പേരാവൂരിലെ നീതു അനിൽകുമാറിനെ ഏൽപ്പിച്ചിരുന്നു.കഴിഞ്ഞ മാർച്ച് 21നാണ് സംഭവം.ടിക്കറ്റ് ബുക്ക് ചെയ്തതായി അറിയിക്കുകയും ചെയ്തിരുന്നു.എന്നാൽ നൽകിയ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് മനസ്സിലായത്.ഇതേ തുടർന്നാണ് നാട്ടിലെത്തി പൊലീസിൽ പരാതി നൽകിയത്.

No comments