Breaking News

വലിയപറമ്പിൽ തോണിയപകടം; മത്സ്യത്തൊഴിലാളി മരിച്ചു


വലിയപറമ്പ തയ്യില്‍ സൗത്ത് കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു. രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. എട്ടിക്കുളം സ്വദേശി റഷീദാണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മീന്‍ പിടിക്കാന്‍ ചെറുതോണിയില്‍ പോയ മൂന്നംഗ സംഘം അപകടത്തില്‍പ്പെടുകയായിരുന്നു. നീന്തി രക്ഷപ്പെട്ടവരാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. കടലില്‍ തിരമാലകളില്‍പ്പെട്ട റഷീദിനെ കരക്കെത്തിച്ച് ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹം പിന്നീട് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

No comments