"ഓപ്പറേഷൻ ബളാൽ" 16-ാം തീയതി മുതൽ.. ഭക്ഷ്യ വിൽപന സ്ഥാപനങ്ങളിൽ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന ഊർജ്ജിത പരിശോധന
വെള്ളരിക്കുണ്ട്: ഓണക്കാലത്ത് വൃത്തിയുള്ള സാഹചര്യത്തിൽ സുരക്ഷിത ഭക്ഷ്യവസ്തുക്കൾ ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ഓഗസ്റ്റ് പതിനാറാം തീയതി മുതൽ വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യ വിൽപന സ്ഥാപനങ്ങളിൽ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന ഊർജ്ജിത പരിശോധന നടത്തുന്നു.
1. വ്യാപാര സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
2. സ്ഥാപനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവരുടെ ഹെൽത്ത് കാർഡ് പരിശോധന . ലഭ്യമാക്കുക
3. ജലപരിശോധന റിപ്പോർട്ട് കോപ്പി ലഭ്യമാക്കുക
4. സ്റ്റോക്ക് പരിശോധിച്ച് എക്സ്പയറി തീയതി കഴിഞ്ഞ സാധനങ്ങൾ വിൽക്കാൻ വച്ചിട്ടില്ല എന്ന് ഉറപ്പ് വരുത്തുക
5. ഉപയോഗയോഗ്യമല്ലാത്ത വ ലേബൽ ഒട്ടിച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറ്റുക
6. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ യഥാവിധി നടത്തുക
7. പ്ലാസ്റ്റിക് വേസ്റ്റ് ഹരിത കർമ്മ സേനക്ക് കൈമാറുക
8. കേന്ദ്ര പുകവലി നിരോധന നിയമം (കോട്പാ ) പ്രകാരം പുകവലി നിരോധിത ബോർഡുകൾ വ്യാപാരസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തണമെന്ന് വെള്ളരിക്കുണ്ട് ഹെൽത്ത് ഇൻസ്പക്ടർ അജിത്.സി ഫിലിപ്പ് അറിയിച്ചു. ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കുന്ന ഓപ്പറേഷൻ ബളാൽ പദ്ധതിയുമായി വ്യാപാര സ്ഥാപനങ്ങൾ സഹകരിക്കണമെന്ന് ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, വൈസ് പ്രസിഡന്റ് രാധാമണി എം എന്നിവർ അറിയിച്ചു.
No comments