Breaking News

എന്റെ മണ്ണ് എന്റെ ദേശം പ്രതിഭാനഗർ മനിയേരിക്കാവിൽ എസ്പി സി കാഡറ്റുകൾ മരത്തൈ നട്ടു


പരപ്പ: ആസാദി കാ അമൃത് മഹോൽസവത്തിൻ്റെ ഭാഗമായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിൻ്റെ പദ്ധതി പ്രകാരം ഒരു പഞ്ചായത്തിൽ 75 മരത്തൈകൾ നടുന്നതിൻ്റെ ഭാഗമായുള്ള പരിപാടി പ്രതിഭാനഗർ മനിയേരിക്കാവിൽ വെച്ച് നടന്നു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ടി.കെ രവി മരത്തൈ നട്ടു കൊണ്ട് പരിപാടി ഉൽഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ C H അബ്ദുൾ നാസർ അദ്ധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്തംഗങ്ങളായ ടി.പി ശാന്ത, കെ രമ്യ, കെ.വി അജിത്ത് കുമാർ, അസി.എൻജിനിയർ കെ.വി സരുൺ എന്നിവർ സംസാരിച്ചു.പരപ്പ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലെ എസ്.പി.സി കാഡറ്റുകളും, തൊഴിലുറപ്പു തൊഴിലാളികളും അദ്ധ്യാപക വിദ്യാർത്ഥികളും മരത്തൈകൾ നട്ടു.

No comments