കുണ്ടംകുഴി സാവിത്രിഭായ് ഫൂലെ ആശ്രമം സ്കൂളിൽ ഭക്ഷ്യവിഷബാധ; കേരള വനവാസി വികാസ കേന്ദ്രം പ്രവർത്തകർ കുട്ടികളെ ആശുപത്രിയിൽ സന്ദർശിച്ചു
കാസർഗോഡ് : പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കുണ്ടംകുഴിയിലെ സാവിത്രി ഭായ് ഫൂലെ ആശ്രമം സ്കൂളിൽ ഭക്ഷ്യവിഷബാധയേറ്റ് ജില്ല ഹോസ്പിറ്റലിൽ ചികിത്സയിലുള്ള കുട്ടികളെ കേരള വനവാസി വികാസ കേന്ദ്രം കണ്ണൂർ വിഭാഗ് കണ്ണൂർ വിഭാഗ് ഹിതരക്ഷ പ്രമുഖ് ഷിബു പാണത്തൂർ,ജില്ല ഹിതരക്ഷ പ്രമുഖ് രാമകൃഷ്ണൻ കാനത്തിൽ എന്നിവർ ഹോസ്പിറ്റലുകളിൽ പോയി നേരിട്ട് സന്ദർശിച്ചു, ഛർദിയും, വയറുവേദനയും, പുറത്ത് പോക്കുമാണ് കുട്ടികളിൽ കൂടുതലായി കണ്ടു വരുന്നത്. കഴിഞ്ഞ മാസം മുപ്പത്തിയൊന്നിന് പട്ടിക വർഗ്ഗവികസന വകുപ്പ് മന്ത്രി പങ്കെടുത്ത പരിപാടിയിൽ പുറത്ത് നിന്നും കൊണ്ട് വന്ന ലഡ്ഡു കഴിച്ചത് കൊണ്ടാണ് അസുഖം വന്നതെന്ന് പറയപ്പെടുന്നു. മാത്രമല്ല ഒരു കുട്ടി കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെ ഐസിയുവിൽ ഇപ്പോഴും അഡ്മിറ്റാണ്. കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിച്ചപ്പോൾ കുടിക്കുന്ന വെള്ളത്തിന്റെ ടാങ്കുകൾ പോലും കഴുകാറില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. സമാനമായ വിഷയം കഴിഞ്ഞ ആഴ്ച്ച കരിന്തളം ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിലും സംഭവിച്ചിരുന്നു. അധികൃതരുടെ അനാസ്ഥ മറച്ചുവെക്കുന്നതിനു വേണ്ടി കുട്ടികളെ പഴിചാരുന്ന സംഭവങ്ങൾ സാധാരണ ഗതിയിൽ എല്ലാ ഹോസ്റ്റലുകളിലും, റെസിഡൻഷ്യൽ സ്കൂളുകളിലും നടക്കാറുണ്ട്.എന്ത് തന്നെയായാലും രണ്ട് സംഭവങ്ങളിലും സമഗ്രമായ അന്വേഷണം നടത്തി മേലിൽ ഇത്തരം ഗുരുതരമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കണമെന്നും ബന്ധപ്പെട്ട അധികൃതരോട് കേരള വന്നവസി വികാസ കേന്ദ്രം കണ്ണൂർ വിഭാഗ് ഹിതരക്ഷ പ്രമുഖ് ഷിബു പാണത്തൂർ അറിയിച്ചു.
No comments