പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ അസിസ്റ്റന്റ് സർജൻ തസ്തികയിൽ താൽക്കാലിക നിയമനം
രാജപുരം: എഫ് എച്ച് സി പാണത്തൂരില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. രണ്ടു ഒഴിവുകള്‍, എംബിബിഎസ് (ടിസിഎംസി) രജിസ്‌ട്രേഷന്‍.
11-8-2023ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ആശുപത്രിയില്‍ വച്ച് കൂടിക്കാഴ്ച നടത്തും. നിയമനം താല്‍ക്കാലികം മാത്രം. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസം, ജോലി പരിജയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാവേണ്ടതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04672227555
No comments