Breaking News

പടന്നക്കാട് മേൽപ്പാലത്തിൽ നിന്നും സ്വകാര്യ ബസിന്റെ താക്കോലുമായി സ്ഥലം വിട്ട കാർ യാത്രക്കാരൻ അറസ്റ്റിൽ


കാഞ്ഞങ്ങാട്: പടന്നക്കാട് മേൽപ്പാലത്തിന് മുകളിൽ നിന്നും സ്വകാര്യ ബസിന്റെ താക്കോലുമായി സ്ഥലം വിട്ട കാർ യാത്രക്കാരൻ അറസ്റ്റിലായി.

കാറിൽ സ്വകാര്യ ബസ് ഉരസിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സ്വകാര്യ ബസിന്റെ താക്കോൽ ഊരി രക്ഷപ്പെട്ട കാർ ഡ്രൈവറാണ് അറസ്റ്റിലായത്. വടകരമുക്കിലെ പി.കെ. ജസീറിനെ ( 33) യാണ് ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബസ് ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും ബസിൽ നിന്നും മൊബൈൽഫോണും തട്ടിയെടുത്ത് സ്ഥലം വിടുകയും ചെയ്ത തായാണ് കേസ്. റെയിൽവെ മേൽപ്പാലത്തിന് മുകളിൽ കുടുങ്ങിയ ബസിനെവർക്ക്ഷോപ്പ് ജീവനക്കാരനെ വിളിച്ചുകൊണ്ടുവന്നായിരുന്നു മാറ്റിയത്. സംഭവത്തെ തുടർന്ന് വലിയ ഗതാഗതകുരുക്ക് അനുഭവപ്പെട്ടിരുന്നു.

ബസ് സ്റ്റാർട്ട് ചെയ്യാൻ കഴിയാതെ വന്നതോടെ ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങളും സ്കൂൾ ബസുകളും ഗതാഗതകുരുക്കിൽ കുടുങ്ങിയിരുന്നു. കാറും കാർ ഓടിച്ചയാളെയും ക ണ്ടെത്താൻ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് ദിവസങ്ങൾക്ക് ശേഷം പ്രതിയെ കണ്ടെത്തിയത്. യുവാവ് ഓടിച്ച കാറും ബസിൽ നിന്നും കവർച്ച ചെയ്ത മൊബൈലും പൊലീസ് കണ്ടെടുത്തു. താക്കോൽ കണ്ടെത്താനായില്ല. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ബസ് ഡ്രൈവർ പ്രവീണി ന്റെ പരാതിയിൽ താക്കോലും മൊബൈൽ ഫോണും മോഷ്ടിച്ചതിനാണ് പൊലീസ് കേസെടുത്തത്.

No comments