നീലേശ്വരം റെയിൽവേ പരിസരത്ത് പാർക്ക് ചെയ്ത കാറിനോട് ചേർന്ന് ഉണക്കക്കമ്പുകൾ വീണു
നീലേശ്വരം : വാഹനം സുരക്ഷിതമായി സൂക്ഷിക്കാനേൽപ്പിച്ച് തീവണ്ടികയറിയവർ തിരിച്ചെത്തിയപ്പോൾ കണ്ടത് വണ്ടിയോടുചേർന്ന് പൊട്ടിവീണുകിടക്കുന്ന മരക്കൊമ്പുകൾ.
വണ്ടിയ്ക്ക് മുകളിൽ വീഴേണ്ടിയിരുന്ന ശിഖരങ്ങൾ കാറ്റുണ്ടായതുകൊണ്ട് വാഹനങ്ങളുടെ അരികിലേക്കാണ് വീണതെന്നത് ആശ്വാസകരം. വാഹനങ്ങളുടെ അരികിൽ പോറൽ വീണെങ്കിലും വലിയ കേടുപാടുണ്ടായില്ല. നീലേശ്വരം റോട്ടറി നവീകരിച്ച റെയിൽവേയുടെ സ്ഥലത്ത് ഇരിപ്പിടങ്ങളുമുണ്ട്. ആളുകൾ വിശ്രമിക്കുന്ന സമയത്താണ് മരക്കമ്പുകൾ വീണതെങ്കിൽ വലിയ അപകടമുണ്ടാകുമായിരുന്നു.നീലേശ്വരം റെയിൽവേ പരിസരത്ത് വാഹനം പണംകൊടുത്ത് പാർക്ക് ചെയ്യുന്നതിനോട് ചേർന്നുള്ള ഉണങ്ങിയ മരക്കൊമ്പുകളാണ് വെള്ളിയാഴ്ചയുണ്ടായ കാറ്റിലും മഴയിലും പൊട്ടിവീണത്.
No comments