Breaking News

ശ്രീ ക്ഷേത്ര ധർമ്മസ്ഥല ഗ്രാമാഭിവൃദ്ധി യോജന വെള്ളരിക്കുണ്ട് താലൂക്ക് പ്രവർത്തനം തുടങ്ങ ജനമംഗള പ്രോഗ്രാമിൽ 21 പേർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു


വെള്ളരിക്കുണ്ട് : ശ്രീ ക്ഷേത്ര ധർമ്മസ്ഥല ഗ്രാമാഭിവൃദ്ധി യോജന വെള്ളരിക്കുണ്ട് താലൂക്ക് പ്രവർത്തനം തുടങ്ങി.

ജനമംഗള പ്രോഗ്രാമിൽ 21 പേർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. മാലോത്ത് പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം വിതരണ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ് അധ്യക്ഷനായി. ധർമ്മസ്ഥല ഗ്രാമാഭിവൃദ്ധി യോജനയുടെ വെള്ളരിക്കുണ്ട് താലൂക്കിന്റെ പ്രോജക്ട് ഓഫീസറർ ബിനോയ് അബ്രഹാം ഗ്രാമാഭിവൃദ്ധി യോജനയുടെ ആനുകൂല്യങ്ങളെ കുറിച്ച്  സംസാരിച്ചു.

പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, പി.പി. ജയൻ , പി.സി.ബിനോയ് , സാജൻ പുഞ്ച, ആനന്ദ് സാരംഗ്, ഫണ്ട് മാനേജർ രഞ്ജിത് എന്നിവർ സംസാരിച്ചു. കൊട്ടോടിയിൽ  പ്രസിഡണ്ട്  ടി കെ നാരായണൻ വിതരണം നിർവഹിച്ചു .

No comments