Breaking News

റാണിപുരത്ത് നിർമാണം ആരംഭിച്ചു പാതിവഴിയിൽ നിലച്ച ചിൽഡ്രൻസ് പാർക്കിന്റെ പണി വീണ്ടും തുടങ്ങണമെന്ന ആവശ്യം ശക്തമായി


രാജപുരം : റാണിപുരം ചിൽഡ്രൻസ് പാർക്ക്‌ നിർമാണം നിർമാണം ആരംഭിച്ച്‌ രണ്ടുകൊല്ലം പിന്നിടുമ്പോഴും തുടങ്ങിയടുത്തുതന്നെയാണ്‌ പാർക്ക്‌. തടസ്സമെന്തെന്ന്‌ ആർക്കുമറിയില്ല. റാണിപുരത്ത്‌ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന്‌ 2021ൽ പ്രവൃത്തി തുടങ്ങിയ കുട്ടികളുടെ പാർക്ക്‌ പാതിവഴിയിൽ നിലച്ചു. ടൂറിസം വകുപ്പ്‌ അനുവദിച്ച ഒരുകോടി രൂപ ഉപയോഗിച്ചാണ്‌ ചിൽഡ്രൻസ് പാർക്ക്, സ്വിമ്മിങ് പൂൾ, ആയുർവേദ സ്പാ എന്നിവയുടെ നിർമാണം ആരംഭിച്ചത്‌. ഒരു മാസം കഴിഞ്ഞപ്പോൾ കരാറുകാരൻ ഉപേക്ഷിച്ചു.
പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ്‌ ഒരുവർഷം കഴിഞ്ഞിട്ടും പണിനടക്കാത്തതിനാൽ പ്രതിഷേധം ഉയർന്നു. ഇതോടെ നിർമാണചുമതല ജില്ലാനിർമ്മിതി കേന്ദ്രത്തിനെ ഏൽപ്പിച്ചു. നിർമിതികേന്ദ്രം 20 ലക്ഷം രൂപ മുൻകൂർ വാങ്ങി. ഇതിന്റെ ഭാഗമായി മണ്ണെടുപ്പ്, കല്ല് പൊട്ടിക്കൽ എന്നിവ നടത്തി. പിന്നീട്‌ നിർമിതികേന്ദ്രവും പണി ഉപേക്ഷിച്ചു.
നിത്യവും നൂറുണക്കിന് സഞ്ചാരികളെത്തുന്ന റാണിപുരത്ത് കൂടുതൽ സൗകര്യം ഏർപ്പെടുത്തുകയും കുട്ടികളെ ആകർഷിക്കുകയും ലക്ഷ്യമിട്ടാണ്‌ ചിൽഡ്രൻസ് പാർക്ക് നിർമിക്കാൻ സർക്കാർ തീരുമാനിച്ചത്‌.
സ്ഥലം കാടുമൂടി കിടക്കുകയാണ്. ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള ക്വാർട്ടേഴ്‌സും മറ്റും അറ്റകുറ്റപ്പണി നടത്തുന്നുണ്ട്‌. ഇതിനൊപ്പം ചിൽഡ്രൻസ് പാർക്കിന്റെ നിർമാണവും ആരംഭിക്കണമെന്ന ആവശ്യം ശക്തമായി.



No comments