ഉയരെ പോസ്റ്റർ പ്രകാശനം ചെയ്തു
ലോക ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നിന് ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ഓൾ കേരള വീൽ ചെയർ റൈറ്റ് ഫെഡറേഷൻ കാസർകോടുമായി സഹകരിച്ചു പള്ളിക്കര റെഡ് മൂൺ ബീച്ചിൽ വച്ച് നടത്തുന്ന 'ഉയരെ' എന്ന പരിപാടിയുടെ പോസ്റ്റർ പ്രകാശനം കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂറിന് നൽകി പ്രകാശനം നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ ശകുന്തള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. സരിത എസ്.എൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം. മനു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സജീവ് പി.കെ, ബെറ്റർ ലൈഫ് ഫൗണ്ടേഷൻ സ്ഥാപകൻ മോഹൻദാസ് വയലാംകുഴി, എഡ്യൂക്കേഷൻ & സോഷ്യൽ പ്രോജക്ട് കൺസൾട്ടൻറ് ഷിഹാബ് ക്ളായിക്കോട് എന്നിവർ പങ്കെടുത്തു.
No comments