Breaking News

അതിജീവിക്കാം വരൾച്ചയെ നീരുറവ് - നീർചാൽ പുനരുജീവനം പദ്ധതിക്ക് ബളാലിൽ തുടക്കം


വെള്ളരിക്കുണ്ട് :  ഹരിത കേരള മിഷൻ നവകേരള കർമ്മ പദ്ധതി യുടെ ഭാഗമായി അതിജീവിക്കാം വരൾച്ചയെ നീരുറവ് - നീർച്ചാൽ പുനരുജ്ജീവനം പദ്ധതിക്ക് ബളാൽ പഞ്ചായത്തിൽ തുടക്കമായി. മഹാത്മാഗന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ആരംഭിച്ച പദ്ധതി ബളാൽ പഞ്ചായത്തിലെ  കുഴിങ്ങാട് -  ചെമ്പൻചേരി തോട് പരിസരത്ത് പ്രസിഡന്റ്‌ .രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.

സ്ഥിരം സമിതി ചെയർമാൻ ടി .അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സന്ധ്യ  ശിവൻ  സ്വാഗതം പറഞ്ഞു. തൊഴിലുറപ്പ് എഞ്ചിനീയർ പി.സി റോബിൻ, പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി രജീഷ് കരായി, കൃഷി അസിസ്റ്റന്റ്  ശശിന്ദ്രൻ, ജി.എച്ച്.എസ്.എസ് ബളാൽ എൻ.എസ്.എസ് കോഡിനേറ്റർ പ്രിൻസി എന്നിവർ പ്രസംഗിച്ചു.

നീർത്തട കമ്മിറ്റി അംഗങ്ങൾ, തൊഴിലുറപ്പ് ജീവനക്കാർ, നാഷണൽ സർവീസ് സ്കീം അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

No comments