മാങ്ങോട് കുരിശുപള്ളി മുതൽ ഭീമനടി വരെ ഗതാഗതം നിരോധിച്ചു
കിഫ്ബി പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി പുരോഗമിച്ചു വരുന്ന ചെറുവത്തൂര്‍-ചീമേനി-ഐ.ടി പാര്‍ക്ക് റോഡിന്റെ മൂന്നാമത്തെ ഭാഗമായ ചിറ്റാരിക്കല്‍ - ഭീമനടി റോഡില്‍ ഭീമനടി മുതല്‍ മാങ്ങോട് വരെയുള്ള ഭാഗത്ത് നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചതിനാല്‍ ഈ റൂട്ടില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ മാങ്ങോട് കുരിശുപള്ളി മുതല്‍ ഭീമനടി വരെ ഗതാഗതം നിരോധിച്ചു. ഈ വഴി ഉപയോഗിച്ചിരുന്നവര്‍ പ്ലാച്ചിക്കര-നരമ്പച്ചേരി മാങ്ങോട് കുരിശുപള്ളി റോഡ് ഉപയോഗിക്കണമെന്ന് കെ.ആര്‍.എഫ്.ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
No comments