Breaking News

ബളാൽ പഞ്ചായത്തോഫീസിലേക്ക് സി.പി.ഐ.എം മാർച്ച്


ബളാൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ.എം നേതൃത്വത്തിൽ ബളാൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ബളാൽ ടൗണിൽ നിന്നാരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമാപിച്ചു. സമരം സി.പി.എം ജില്ലാ കമ്മറ്റിയംഗം സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് പുതിയ ബസ്റ്റാൻ്റും പ്രാഥമികാരോഗ്യ കേന്ദ്രവും പഞ്ചായത്തിൻ്റെ വികസന മുരടിപ്പിൻ്റെ ഉദാഹരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ടി പി തമ്പാൻ അധ്യക്ഷത വഹിച്ചു. എ. അപ്പുക്കുട്ടൻ, കെ.ഡി മോഹനൻ, ജോസഫ് രാജു തുടങ്ങിയവർ സംസാരിച്ചു. സി.ദാമോദരൻ സ്വാഗതം പറഞ്ഞു.

No comments