Breaking News

കേരള മോട്ടോർ വാഹന വകുപ്പിലെ ടെക്നിക്കൽ എക്സിക്യൂട്ടീവ് വിഭാഗം ഉദ്യോഗസ്ഥർ പ്രക്ഷോഭത്തിലേക്ക്


 കേരളത്തിലെ ഗതാഗത വകുപ്പിൽ പത്താം ക്ലാസ് മാത്രം അടിസ്ഥാന യോഗ്യത യോഗ്യത  ആവശ്യമുള്ള ക്ലർക്കായി ജോലിയിൽ പ്രവേശിച്ച ഒരാൾക്ക് ടെക്നിക്കൽ / എക്സിക്യുട്ടീവ് സ്വഭാവം മാത്രം ഉള്ള ജോയിൻ്റ് ആർ ടി ഒ മാരായി പ്രൊമോഷനാവാം അതും DySP റാങ്കിൽ യൂണിഫോമും നക്ഷത്രവും ധരിച്ച് .(യാതൊരു വിധ ശാരീരിക യോഗ്യതകളും ട്രെയിനിംഗും ഇല്ലാതെ ) ഡ്രൈവിംഗ് ലൈസൻസ് പോലും വേണ്ട. ഇവർക്കും RTO, DTC, Sr. DTC, ജോയിൻ്റ് ട്രാൻസ്പോർട്ട് കമ്മീഷണർ എന്നീ പോസ്റ്റ് വരെ ഇതേ യോഗ്യതയിൽ ( SSLC) സ്ഥാനക്കയറ്റം ലഭിക്കും.


കാരണം -> വികലമായ സ്പെഷ്യൽ റൂൾ .....


ഓട്ടോമൊബൈൽ / മെക്കാനിക്കൽ എഞ്ചിനീംഗ് ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമാ നേടി ഒരു വർഷത്തെ വർക്ക്ഷോപ്പ് പ്രവൃത്തി പരിചയം, മോട്ടോർ സൈക്കിൾ, ലൈറ്റ്, ഹെവി വാഹനങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് എന്നി യോഗ്യത യും ശാരീരികയോഗ്യതയും ഉള്ളവർ പി.എസ് സി പരീക്ഷയിലൂടെ സബ് ഇൻസ്പക്ടർ റാങ്കിലുള്ള അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായി കയറുന്നവർ 3 മാസത്തെ പോലീസ് ട്രയിനിംഗും പീന്നീട് ഓഫീസ് ട്രെയിനിംഗിനും ശേഷമാണ് യുണിഫോം ധരിക്കുന്നതും ടെക് നിക്കൽ സ്വഭാവുള്ള ജോലികൾ ചെയ്യുന്നത്.

കൂടാതെ, അക്കൗണ്ട് ടെസ്റ്റ്, എം വി ആക്റ്റ്, സി.ആർ പി സി തുടങ്ങിയ പരീക്ഷകൾ പാസായാൽ മാത്രമെ ഏകദേശം പത്തു വർഷത്തിനു ശേഷം എം.വി ഐ ആകാൻ പറ്റൂ. എം വി ഐമാരിൽ നിന്നാണ് ജോ .ആർ ടി ഒ മാരാകുന്നത്. എന്നാൽ ഈ പോസ്റ്റ് ആണ് ക്ലർക്കായി ചേർന്ന് സീനിയർ സൂപ്രണ്ട് ആകുന്ന ആളിന് 2:1 എന്ന അനുപാതത്തിൽ പ്രൊമോഷൻ നൽകുന്നത്.


മാത്രമല്ല 36 എം വി ഐമാരും 8 സീനിയർ സൂപ്രണ്ടുമാരും ഉള്ള സമയം (1981) ഉണ്ടാക്കിയ ഈ സ്പെഷ്യൽ റൂളിലെ 2:1 എന്ന അനുപാതം 290 എം വി ഐമാരും 36 സീനിയർ സൂപ്രണ്ടുമാരും ഉള്ള 2020തിലും തുടരുന്നു. നിലവിലുള്ള 89 ജോ: ആർടിഒ മാരിൽ 60 ടെക്ക്നിക്കൽ വിഭാഗവും 29 (+ 2) മിനിസ്റ്റീരിയൽ വിഭാഗത്തിൽ നിന്നും വന്ന വരാണ്.ഇത് മൂലം 20 വർഷം സർവീസുള്ള ഒരു എ.എം വി ഐ ഒരു പക്ഷേ അതേ തസ്തികയിലോ, തൊട്ടുമുകളിലുള്ള എം വി ഐ തസ്തികയിലോ തന്നെ റിട്ടയർ ആവേണ്ടി വരുന്നു.

തൻ്റെ കീഴിൽ ക്ലർക്കായ ഒരാൾ തന്നെക്കാൾ മുൻപേ ജോ ആർടിഒ ആകുന്നു എന്നു മാത്രമല്ല ശരിയായി യൂണിഫോം ധരിക്കാനറിയാത്ത അവരെ സലൂട്ട് വരെ ചെയ്യേണ്ട ഒരു ദുരവസ്ഥ സംജാതമാകുന്നു.


ഇതു മൂലം സമൂഹത്തിന് ഉണ്ടാകുന്ന മറ്റു പ്രശനങ്ങൾ


1. >20 വർഷം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്താൻ ടെക്നക്കൽ ജോ: ആർടിഒ ഉള്ള ഓഫീസിലേക്ക് വാഹനം ഹാജരാക്കേണ്ടി വരുന്നു


2> ഹെവി വാഹനങ്ങളുടെ ഡ്രൈവിങ്ങ് ടെസ്റ്റിനായി ടെക്നിക്കൽ ജോ.. ആർ ടി ഓ ഉള്ള ഓഫീസിൽ പോകേണ്ടി വരുന്നു.


3 > 2 പേരിൽ കൂടുതൽ മരണപ്പെട്ട അപകടങ്ങളുടെ പരിശോധനക്കും ടെക് നിക്കൽ ജോ: ആർ ട ഒമാരുടെ അടുത്തേക്ക് പോകേണ്ടി വരുന്നു.


4. > റോഡ് സുരക്ഷ കൗൺസിൽ, RTA ബോർഡ്, ട്രാഫിക് റെഗുലേറ്ററി കമമറ്റി, മറ്റു സുപ്രധാന യോഗങ്ങളിൽ സാങ്കേതിക കാര്യങ്ങളിൽ ആധികാരികമായി മറുപടി നൽകാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നു.

റോഡ് സുരക്ഷാ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ പാളിച്ചകൾ ഉണ്ടാകുന്നു.


5 > അപകടകരമായ പാലങ്ങൾ, റോഡുകൾ, മറ്റു വളവുകൾ തുടങ്ങിയ സ്ഥലങ്ങളിൽ സങ്കേതിക പരിശോധന നടത്തേണ്ട കമ്മറ്റികളിൽ ഒരഭിപ്രായവും ഇല്ലാതാവുന്നു.


6-> കീഴുദ്യോഗസ്ഥർ വാഹന പരിശോധിച്ച് സംഭവിക്കാവുന്ന തകരാറുകൾ ചൂണ്ടിക്കാണിക്കാനും, സൂപ്പർ ചെക്ക് നടത്താനും കഴിയാതാകുന്നു. അതുപോലെ അപ്പീലിൽ തീരുമാനമെടുക്കാൻ പറ്റാതാകുന്നു.

7> കീഴുദ്യോഗസ്ഥൻമാർ, പോലീസ് ഉദ്യോഗസ്ഥർ മുതലായവർ നൽകിയ ചാർജ് മെമോവിൽ ലൈസൻസ് സസ്പെൻ്റ് ചെയ്യേണ്ടി വരുമ്പോൾ ഡ്രൈവിംഗിലുള്ള പോരായ്മയാണോ/ അശ്രദ്ധയാണോ കാരണമെന്ന് വ്യക്തമായി വിശദീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുന്നു.

8. >മിനിസ്റ്റീരിയൽ ജോ ആർടിഒ മാർ സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്ന രേഖകൾ ഉണ്ട് എന്ന് ഉറപ്പ് വരുത്താതെ താൽക്കാലിക റെജിസ്ട്രേഷൻ അനുവദിക്കുകയും എ.എം വി ഐ വാഹന റെജിസ്ട്രേഷൻ സമയത്ത് പരിശോധിക്കുമ്പോൾ അത് മനസിലാക്കി Reject ചെയ്യേണ്ടി വരികയും ചെയ്യുന്നു. അതുവഴി വാഹന ഉടമകൾക്ക് വലിയ ബുദ്ധിമുട്ടുകളും നഷ്ടങ്ങളും സംഭവിക്കുന്നു.


ഈ പ്രശ്നങ്ങൾ ഉൾപെടെ സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്നു തിരുത്തിക്കുന്നതിനായി വകുപ്പിലെ ടെക്നിക്കൽ വിഭാഗം സംഘടനകളായ കേരള അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സ് അസോസിയേഷനും, മോട്ടോർ വെഹിക്കിൾ ഡിപാർട്ട്മെൻ്റ് ഗസറ്റഡ് ഓഫീസേർസ് അസോസിയേഷനും ഈ മഹാമാരിയുടെ കാലത്ത് പ്രത്യക്ഷ സമരത്തിലേക്ക് പോകേണ്ടി വന്നിരിക്കുകയാണ്.

സെപ്റ്റമ്പർ 9 ന് പ്രതിഷേധ ദിനവും

സെപ്റ്റമ്പർ 16 ന് ഏകദിന പണിമുടക്കും.

KAMVIA.                   KMVDGOA

No comments