Breaking News

പാലം തകർന്ന് ഒരു വർഷം .വീണ്ടും താൽക്കാലിക പാലം നിർമ്മിച്ച് ബളാലിലെ നാട്ടുകാർ

                                      

ബളാൽ: കഴിഞ്ഞ വർഷകാലത്തെ കനത്ത മഴയിൽ ഒലിച്ചുപോയ ബളാൽ - അമ്പലം റോഡിലെ പാലത്തിന് പകരമായി നാട്ടുകാർ നടപ്പാലം നിർമ്മിച്ചിരുന്നു. ഈ നടപ്പാലവും അപകടാവസ്ഥയിൽ ആയതിനെ തുടർന്നാണ് നാട്ടുകാർ വീണ്ടും കവുങ്ങ് ഉപയോഗിച്ച് കോൽപ്പാലമുണ്ടാക്കിയത്. നാട്ടുകാരുടെ ശ്രമഫലമായി ദൂരെ നിന്നും കവുങ്ങ് തടികൾ ചുമന്നു കൊണ്ട് വന്നാണ് ഈ താൽക്കാലിക പാലം യാഥാർത്ഥ്യമാക്കിയത്‌. രണ്ടാം വാർഡ് മെമ്പർ മാധവൻ നായർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഉത്തരവാദപ്പെട്ട അധികാരികൾ പുതിയ പാലം നിർമ്മിക്കാത്ത തിലുള്ള കടുത്ത അമർഷം രേഖപ്പെടുത്തുന്നതിനോടപ്പം അടുത്ത വർഷവും ഇത് പോലം നടപ്പാലം ഉണ്ടാകാനിടവരുത്തല്ലേ എന്നു പ്രാർത്ഥിക്കുകയാണ് ഇവിടുത്തെ നാട്ടുകാർ.

No comments