Breaking News

വീട്ടിലിരുന്ന് ചികിത്സ തേടി കോവിഡിനെയും പ്രായത്തേയും തോൽപ്പിച്ച രണ്ട് മലയോരവാസികൾ നാടിന് മാതൃകയായി



വീട്ടിൽ നിന്നു ചികിത്സ തേടി കോവിഡിനെ തോൽപിച്ച കാരിച്ചിയും ദേവസ്യയും കാസർകോടിന്റെ അതിജീവനത്തിന്റെ ഉത്തമ മാതൃകയായി. 90 പിന്നിട്ട ബിരിക്കുളം പ്ലാത്താടത്തെ കാരിച്ചിയും ചിറ്റാരിക്കൽ പൊങ്കലിലെ ദേവസ്യയുമാണ് കോവിഡിനെ വീട്ടിൽ തന്നെ താമസിച്ച് ചികിത്സയിലൂടെ തോൽപ്പിച്ചത്. ഈ പ്രായത്തിൽ കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞപ്പോൾ ഇരുവരും ഏറെ ഭയന്നിരുന്നു. ബന്ധുക്കളും ആരോഗ്യ വകുപ്പും ധൈര്യം നൽകി കൂടെ നിന്നപ്പോൾ ഇരുവരും കോവിഡിനെ അതിജീവിച്ചു.65 വയസ്സിന് മുകളിലുള്ള രോഗബാധിതർക്ക് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിൽ നിന്നു തന്നെ ചികിത്സ ലഭ്യമാക്കണം എന്ന ആരോഗ്യ വകുപ്പ് നിർദേശത്തെയാണ് ഇരുവരും മനോധൈര്യം കൊണ്ടു മാറ്റി എഴുതിയത്.

No comments