Breaking News

മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങൾക്കുള്ള നിയന്ത്രണങ്ങൾക്ക് ഇളവുകൾ


കോവിഡ് പശ്ചാത്തലത്തിൽ മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകാൻ തീരുമാനം. ഇതി​ൻെറ ഭാഗമായി പ്രസാദവിതരണത്തിന് അനുമതി നൽകി. ചൊവ്വാഴ്ച നടന്ന ബോർഡ് യോഗമാണ് തീരുമാനമെടുത്തത്. കർശന ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച്​ പ്രസാദ വിതരണം നടത്തുന്നതിനാണ് അനുവാദം. ക്ഷേത്ര നാലമ്പലത്തിന് പുറത്തായി പ്രസാദ വിതരണത്തിന് മാത്രമായി പ്രത്യേകം കൗണ്ടർ സജ്ജീകരിക്കണമെന്ന് കമീഷണറുടെ ഉത്തരവിൽ വ്യക്തമാക്കി. കൗണ്ടർ പ്രവർത്തന സമയത്തോ മുൻകൂർ ആയോ ബുക്ക് ചെയ്യുന്നതിനോ രസീത്​ ആക്കുന്നതിനോ അവസരമുണ്ടായിരിക്കണം. വിതരണം നടത്തുന്ന ജീവനക്കാർക്ക് ആരോഗ്യസുരക്ഷ മുൻകരുതലുകൾ ലഭ്യമാക്കണം. ദേവസ്വം ബോർഡിന് കീഴിൽ കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലായി 1300ഓളം ക്ഷേത്രങ്ങളാണുള്ളത്. 90 ശതമാനവും സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളാണ്. അടച്ചുപൂട്ടൽ വന്നതോടെ വരുമാനം പൂർണമായും ഇല്ലാതായി. മിക്ക ക്ഷേത്രങ്ങളിലും ജീവനക്കാർക്ക് മാർച്ച് മുതൽ ക്ഷേത്രത്തിൽനിന്ന് ശമ്പളം നൽകാൻ സാധിക്കാത്ത സ്ഥിതിയുണ്ട്. മാനേജ്മൻെറ്​ ഫണ്ട്​ മാത്രമാണ് ആശ്രയം. പ്രസാദ വിതരണം തുടങ്ങ​ുന്നതോടെ ഒരു പരിധിവരെ പ്രതിസന്ധിക്ക് പരിഹാരമാവുമെന്നാണ് പ്രതീക്ഷ. എന്നാൽ, കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തുമെന്ന പ്രതീക്ഷ അസ്ഥാനത്താണെന്നാണ് ഭൂരിഭാഗം ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും പറയുന്നത്

No comments