Breaking News

ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റാനുള്ള തീരുമാനം പുന:പരിശോധിക്കണം


ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റാനുള്ള ദ്രുതഗതിയിലുള്ള തീരുമാനം യുക്തിസഹമല്ലെന്നും നീക്കം ഉപേക്ഷിക്കണമെന്നും വെള്ളരിക്കുണ്ട് ടൗൺ വികസന സമിതി പ്രസിഡണ്ടും താലൂക്ക് വികസന സമിതി അംഗവുമായ ബാബു കോഹിനൂർ ആവശ്യപ്പെട്ടു. 

ഓർത്തോ, കാർഡിയോളജി, ഗൈനക്കോളജി, പീഡിയാട്രീഷൻ, ഇഎൻറ്റി തുടങ്ങിയ വിഭാഗങ്ങളിൽ 32 സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ അടക്കം 38 ഓളം ഡോക്ടർമാരും അനുബന്ധ സൗകര്യമുള്ളതുംമായ ജില്ലാ ആശുപത്രി മലയോരമേഖലയിലെ മുന്നൂറോളം പട്ടികവർഗ്ഗ കോളനിവാസികൾ അടക്കം സാധാരണക്കാർ അടങ്ങുന്ന നിർധന രോഗികൾ ആശ്രയിക്കുന്ന ചികിത്സാകേന്ദ്രംമാണ്. കോവിഡ് ആശുപത്രി ആക്കുക വഴി വിപുലമായതും ചിലവ് കുറഞ്ഞതുമായാ വിദഗ്ധചികിത്സ സൗകര്യമാണ് നഷ്ടപ്പെടുന്നത്. മാത്രമല്ല ഡെങ്കിപ്പനി പോലുള്ള കൗണ്ട് കുറയുന്ന രോഗങ്ങൾക്ക് പ്ലേറ്റ് വർധിപ്പിക്കാനുള്ള വിപുലമായ ബ്ലഡ് ബാങ്ക് സൗകര്യം ഉള്ളതും ജില്ലാ ആശുപത്രിയിൽ മാത്രമാണ്. 600 - 800 രോഗികൾ എത്തുന്ന ചികിത്സാ സൗകര്യമുള്ള ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രി ആക്കുന്നത് ദുർബല വിഭാഗത്തിൽപ്പെട്ട രോഗികളോടുള്ള അനീതിയാണ്. അധികൃതർ കോവിഡ് ആശുപത്രി ആക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണം.

No comments