Breaking News

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൽ ഇനി മുതൽ സദ്യയ്ക്ക് കിണ്ണം


 ഗ്രാമ പഞ്ചായത്ത് 2020-2l വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഇനി മുതൽ പൊതുപരിപാടിയിൽ ഡിസ്പോസിബിൾ ഗ്ലാ സോ പ്ലേറ്റോ ഉപയോഗിക്കാൻ പഞ്ചായത്ത് അനുവദിക്കുന്നതല്ല ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരത്തിലുളള പദ്ധതിക്ക് തുടക്കം കുറിച്ചത്. വ്യാപാര സ്ഥാപനങ്ങളിൽ 40 മൈക്രോണിൽ കുറവുള്ള പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്ന പക്ഷം പഞ്ചായത്ത് നിയമനടപടി സ്വീകരിക്കും .ഹരിത കർമ്മ സേന മുഖേനയാണ് സ്റ്റീൽ ഗ്ലാസ്സും പ്ലേറ്റും പൊതുപരിപാടികൾക്ക് നൽകുന്നത്.  പൊതുപരിപാടികളിൽ കോവിഡ് പ്രോട്ടോകോളും ഗ്രീൻ പ്രോട്ടോക്കോളും പാലിച്ചിരിക്കണം .

കിണ്ണം പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഹരിത കർമ്മ സേനക്ക് കൈമാറിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ വിധുബാല നിർവ്വഹിച്ചു. വൈസ് പ്രസിഡൻറ് വി ബാലകൃഷ്ണൻ സെക്രട്ടറി എൻ മനോജ് സി ഡി എസ് ചെയർപേഴ്സൺ സെലിൻ ജോസഫ് അസിസ്റ്റൻ്റ് സെക്രട്ടറി ഷീല എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

No comments