Breaking News

മാസ്‌ക് ധരിക്കാത്ത 343 പേർക്കെതിരെ കേസ്; വിവിധ കേസുകളിലായി 103 പേരെ അറസ്റ്റ് ചെയ്തു




കാസർകോട്: മാസ്‌ക് ധരിക്കാത്തതിന് ജില്ലയിൽ ഇതുവരെ 35680 പേർക്കെതിരെ കേസെടുത്ത് പിഴ ഈടാക്കി. സെപ്റ്റംബർ 23 ന് മാത്രം 343 പേർക്കെതിരെയാണ് കേസെടുത്തത്.
കോവിഡ് 19 നിർദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ 8807 പേരെ അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 5957 കേസുകൾ രജിസ്റ്റർ ചെയ്തു. 1338 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. സെപ്റ്റംബർ 23 ന് മഞ്ചേശ്വരം (2), കുമ്പള (6), കാസർകോട് (4),വിദ്യാനഗർ (2), ബദിയഡുക്ക (1), ആദൂർ (2), ബേഡകം (1), മേൽപ്പറമ്പ (3), ബേക്കൽ (4), അമ്പലത്തറ (4), ഹോസ്ദുർഗ് (4), നീലേശ്വരം (5), ചന്തേര (3), ചീമേനി (3), വെള്ളരിക്കുണ്ട് (4), ചിറ്റാരിക്കാൽ (4), രാജപുരം (4) എന്നീ പോലീസ് സ്റ്റേഷനുകളിലായി 56 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി 103 പേരെ അറസ്റ്റ് ചെയ്തു. രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു

No comments