Breaking News

കോവിഡ് ആശുപത്രി പ്രവർത്തന സജ്ജമാക്കണം ; ഇന്ത്യൻ നഴ്സസ് അസോസിയേഷൻ


കേരളത്തിൽ കോവിട് രോഗികൾ ദിനം പ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ കാസറഗോഡ് ജില്ലയിൽ ടാറ്റാ ഗ്രൂപ്പ്‌ നിർമിച്ചു നൽകിയ കോവിട് ആശുപത്രി പ്രവർത്തന സജ്ജമാക്കണമെന്ന് ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ ആവശ്യപ്പെട്ടു. ആവശ്യതിന് ഡോക്ടർമാരെയും നേഴ്സ്മാരെയും നിയമിച്ചും , ആശുപത്രിയുടെ പ്രവർത്തനത്തിന് വേണ്ട മെഡിക്കൽ എക്യുപ്മെൻറ്സ് നൽകിയും, ടാറ്റാ ആശുപത്രി പ്രവർത്തനം തുടങ്ങിയാൽ ജില്ലയിലെ ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോവിട് രോഗികൾക്ക് വേണ്ടി മാത്രം ആകുന്ന സാഹചര്യം ഒഴിവാക്കാൻ കഴിയും.
ടാറ്റാ കോവിട് സെന്റർ തുറക്കുന്നതോടെ ജില്ലയിലെ നൂറു കണക്കിന് നേഴ്സ് മാർക്ക് തൊഴിൽഅവസരങ്ങൾ ഉണ്ടാകുമെന്ന് ഐ ൻ എ കാസറഗോഡ് ജില്ലാ സെക്രട്ടറി പ്രിൻസ് മാത്യുവും പറഞ്ഞു.




 


No comments