Breaking News

പരപ്പയിൽ റബർ കർഷകർക്ക്‌ തീവ്രബോധന ക്ലാസ്സും സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു



പരപ്പ: കാഞ്ഞങ്ങാട് റബ്ബർ റീജിയണൽ ഓഫീസ്സിൻ്റയും പരപ്പറബ്ബർ ഉത്പാദക സംഘത്തിൻ്റെയും ആഭിമുഖ്യത്തിൽ റബ്ബർ കർഷകർക്ക് തീവ്രബോധന ക്ലാസ്സ് നടത്തി.കാലാവസ്ഥ വ്യതിയാനത്തെ റബ്ബർ കർഷകർ എങ്ങിനെ അതിജീവിക്കണം എന്ന വിഷയത്തെക്കുറിച്ച് റബ്ബർ ബോർഡ് ഫീൽഡ് ഓഫീസ്സർ വി.അനിൽകുമാർ ക്ലാസ്സെടുത്തു.കേന്ദ്ര ഗവൺമെൻ്റ് നടപ്പിലാക്കിയ പ്രധാനമന്ത്രി കൗസൽ വികാസ് യോജന പ്രകാരം ത്രിദിന പരിശീലന ക്യാമ്പ് വിജയകരമായി പൂർത്തിയാക്കിയ മുപ്പത് കർഷകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സംഘം പ്രസിഡണ്ട് വി.പി.ദിവകാരൻ നമ്പ്യാർ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് വി.കൃഷ്ണൻ, ഡയറക്ടർമാരായ സി.ജെ.തോമസ്സ്, ലളിത.എം എന്നിവർ സംസാരിച്ചു.

No comments