Breaking News

കോടോത്ത് ഗവ.ഐ.ടി.ഐയില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു



രാജപുരം: കോടോത്ത് ഗവ.ഐ.ടി.ഐയില്‍ 2020 -21 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കംപ്യുട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംങ്, പ്ലംബര്‍ എന്നീ എന്‍.സി.വി.ടി.ട്രേഡുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 24-ന് വൈകുന്നേരം അഞ്ചിന് മുന്‍പായി അപേക്ഷകന് നേരിട്ടോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫീസായ 100 രൂപ ഓണ്‍ലൈന്‍ മുഖേനയോ ഐ.ടി.ഐ. മുഖേനയോ അടയ്ക്കണം. പ്രവേശന വിവരങ്ങള്‍ ഐ.ടി.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കില്‍ ലഭിക്കും. ഫോണ്‍: 8943190620, 8138849243.

No comments