Breaking News

കോവിഡ് പ്രതിരോധത്തിന് കുടുംബശ്രീയും



കാഞ്ഞങ്ങാട് ∙ കോവിഡ് പ്രതിരോധത്തിന് കുടുംബശ്രീയും രംഗത്ത്. പൊതു സ്ഥലങ്ങളും മറ്റും അണുവിമുക്തമാക്കാൻ കുടുംബശ്രീയുടെ ഡീപ് ക്ലീനിങ് സർവീസ് പ്രവർത്തനം തുടങ്ങി. കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ പരിശീലനം പൂർത്തിയാക്കിയ വനിതകൾ കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത കെഎസ്ആര്‍ടിസി കാഞ്ഞങ്ങാട് സബ് ഡിപ്പോ അണുവിമുക്തമാക്കി പ്രവർത്തനം തുടങ്ങി.നഗരസഭാധ്യക്ഷൻ വി.വി.രമേശന്‍ ഉപകരണങ്ങൾ നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു.സമൂഹ വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ വീടുകൾ, ഓഫിസുകൾ, കടകൾ തുടങ്ങിയ സ്ഥലങ്ങൾ ശുചീകരിക്കുന്നതിനാണ് ഇവർക്ക് പരിശീലനം നൽകിയത് കെ.പ്രവീണ, ഷക്കീന, കെ.വി.സത്യചിത്ര, വി.വി.ഷീല, വിജയശ്രീ, സൗമ്യ രതീഷ്, സുമിത് കുമാരി എന്നിവരാണ് പരിശീലനം പൂർത്തിയാക്കിയത്. സിഡിഎസ് അധ്യക്ഷമാരായ ടി.വി.പ്രേമ, കെ.സുജിനി, കൗൺസിലർ കെ.ലത, പി.രതിക, പി.സുധ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ടി.വി.പ്രകാശൻ, വരുൺ ഗോപി, എ.വി.രാജേഷ് എന്നിവരാണ് പരിശീലനം നൽകിയത്.

No comments