Breaking News

വിദ്യാമിത്രം പദ്ധതി: ആനന്ദാശ്രമം ലയൺസ് ക്ലബ്ബ് ടെലിവിഷൻ നൽകി

                                        

ഇരിയ: നിർധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിനായി ലയൺസ് ഡിസ്ട്രിക്റ്റ് 318 ഇ നടപ്പാക്കുന്ന വിദ്യാമിത്രം പദ്ധതിയിൽ പെടുത്തി ഇരിയ ഗവ.ഹൈസ്‌കൂൾ വിദ്യാർഥിക്ക് ടെലിവിഷൻ നൽകി.ഇരിയ മുട്ടിചരലിൽ ആനന്ദാശ്രമം ലയൺസ് ക്ലബ് പ്രസിഡന്റ് ഇ.ബാലകൃഷ്ണൻ കുട്ടിയുടെ രക്ഷിതാക്കൾക്ക് ടി.വി. കൈമാറി. ലയൺസ് ഡിസ്ട്രിക്റ്റ് അഡീ. ക്യാബിനെറ്റ് സെക്രട്ടറി കെ.വി.സതീശൻ പദ്ധതി വിശദീകരിച്ചു. ലയൺസ് ഡിസ്ട്രിക്റ്റ് അഡീ. ക്യാബിനറ്റ് ജോ. സെക്രട്ടറി തങ്കരാജ് മാണിക്കോത്ത്, വി.ശ്രീജിത്ത്, മോഹനൻ കൊടവലം, സുനിൽ വരപ്പുറത്ത്, ജനാർദ്ദനൻ മേലത്ത്, പി.സത്യൻ മാവുങ്കാൽ, സീതാരാമൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

No comments