Breaking News

കൺസ്യുമർഫെഡിന്റെ നീതി മെഡിക്കൽ സ്റ്റോർ ഭീമനടയിൽ പ്രവർത്തനം ആരംഭിച്ചു.



ബസ്റ്റാന്റ് പരിസരത്ത് കരിമ്പനയ്ക്കൽ ആർക്കെയ്ഡിൽ ത്രിവേണി സൂപ്പർ മാർക്കറ്റിന് സമീപത്ത് ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ കൺസ്യൂമർഫെഡ് എക്സിക്യൂട്ടീവ് ഡയറക്ർ വി കെ രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജൻ അധ്യക്ഷയായി. എ അപ്പുക്കുട്ടൻ, എ സി ജോസ് , പി വി അനു എന്നിവർ സംസാരിച്ചു. കൺസ്യൂമർഫെഡ് റീജിയണൽ മാനേജർ സി സന്തോഷ് സ്വാഗതവും റീജിയണൽ അസിസ്റ്റന്റ് മാനേജർ പി വി ശൈലേഷ് ബാബു നന്ദിയും പറഞ്ഞു

No comments