Breaking News

ജെ.സി.ഐ.ചുള്ളിക്കര യൂണിറ്റ് വാരാഘോഷം സമാപിച്ചു

 

രാജപുരം: ജെ.സി.ഐ.വാരാഘോഷ സമാപനത്തിന്റെ ഭാഗമായി ജെ.സി.ഐ.ചുള്ളിക്കരയുടെ നേതൃത്വത്തിൽ മലയോരത്തെ ചിത്രകാരൻമാരായ സരിഗ രാജേന്ദ്രൻ പനത്തടി, രവീന്ദ്രൻ കൊട്ടോടി, ബാലു ചുള്ളിക്കര, ശ്വേത കൊട്ടോടി, കാർത്തിക രവീന്ദ്രൻ എന്നിവരെ പങ്കെടുപ്പിച്ച് ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ തയ്യാറാക്കിയ ചിത്രങ്ങൾ ലേലം ചെയ്ത് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജൻ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ.യൂണിറ്റ് പ്രസിഡന്റ് സന്തോഷ് ജോസഫ് അധ്യക്ഷത വഹിച്ചു. സോൺ ഡയറക്ടർ വി.കെ.സജിത്ത് കുമാർ മുഖ്യാതിഥിയായിരുന്നു. മാലക്കല്ല് വികസന സമിതി ചെയർമാൻ ജോസ് ആനിമൂട്ടിൽ, സജി എയ്ഞ്ചൽ, എൻ.കെ.മനോജ് കുമാർ എന്നിവർ സംസാരിച്ചു.   

No comments