Breaking News

പരപ്പ ടൗണിൽ തെരുവ്നായ ശല്യം രൂക്ഷം


പരപ്പ ടൗണിൽ പലയിടങ്ങളിലായി തെരുവുനായ കൂട്ടങ്ങൾ പൊതുജനങ്ങളുടെ പേടിസ്വപ്നമായി മാറുകയാണ്. ഇവിടെ തെരുവ് നായകളുടെ ശല്യം രൂക്ഷമാണ്.രാവിലെയാണ് ഇതിൻ്റെ അക്രമം രാവിലെ തനിച്ച് നടന്നു പോകുന്ന വരെയോബൈക്കിൽ പോകുന്നവരെയൊ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിക്കുന്നു.ബൈക്കിൽ സഞ്ചരിക്കുന്നവരെ പോലും തെരുവ് നായ്ക്കൾ അക്രമിക്കാൻ ശ്രമിക്കുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നു.അധികാരികൾ ഇക്കാര്യത്തിൽ ശ്രദ്ധിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം


No comments