Breaking News

ജനസേവനത്തിന്റെ കാൽ നൂറ്റാണ്ട്; ജനഹൃദയങ്ങളിൽ കട്ടക്കയം@25 ഒക്ടോബർ 2ന് വെള്ളരിക്കുണ്ടിൽ


രാജു കട്ടക്കയം ബളാൽ പഞ്ചായത്തംഗമായി 25 വർഷങ്ങൾ പൂർത്തിയാക്കുന്നു.

വെള്ളരിക്കുണ്ട്: രാജു കട്ടക്കയമെന്ന പ്രിയപ്പെട്ട നേതാവ് ജാതി -മത- രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി സാധാരണക്കാരൻ്റെ സുഖദുഃഖങ്ങളിൽ അവരിലൊരാളായി പ്രവർത്തിക്കാൻ സാധിക്കുന്നുവെന്നത് തന്നെയാണ് അദ്ദേഹത്തിൻ്റെ വിജയവും.

ബളാൽ പഞ്ചായത്തിൻ്റെ പ്രസിഡൻറും, വൈസ് പ്രസിഡൻ്റും മെമ്പറുമൊക്കെയായി അദ്ദേഹം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 25 വർഷം പൂർത്തിയാവുകയാണ്.

1983ൽ കേരള കോൺഗ്രസ് വാർഡ് പ്രസിഡൻറായാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. 1995 ൽ ദർഘാസ് വാർഡിൽ നിന്ന് ബളാൽ ഗ്രാമ പഞ്ചായത്തിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു. 1998 മെയ് 26ന് അന്നത്തെ കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന കെ.പി. നൂറുദ്ദീനിൽ നിന്നും അംഗത്വം സ്വീകരിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. തുടർന്ന് ബളാൽ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയായി.

വെള്ളരിക്കുണ്ട് പ്രസ് ഫോറത്തിൽ നടന്ന വാർത്താ സമ്മേനത്തിൽ ജോമോൻ ജോസ്, മാർട്ടിൻ ജോർജ്, എം.പി ജോസഫ്, ബിബിൻ അഗസ്റ്റിൻ എന്നിവർ സംബന്ധിച്ചു.

No comments