Breaking News

ജന്മാഷ്ടമി നാളിൽ ഉണ്ണിക്കണ്ണന്മാർ വീട്ടുകാരൊത്ത് നിറഞ്ഞാടി വീടുകൾ അമ്പാടിയായി മാറി

 

നാട്ടുവഴികളിലും നഗരവീഥികളിലും ഇത്തവണ രാധാകൃഷ്ണ വേഷങ്ങളുണ്ടായില്ല
ജന്മാഷ്ടമി നാളിൽ ഉണ്ണിക്കണ്ണന്മാർ വീട്ടുകാരൊത്ത് നിറഞ്ഞാടി
വീടുകൾ അമ്പാടിയായി മാറി.കോവിഡ് നിയന്ത്രണങ്ങൾ മൂലം ജന്മാഷ്ട്ടമി നാളിൽ ഘോഷയാത്രകൾ നടത്തുവാൻ പാടില്ലാത്ത സാഹചര്യത്തിലാണ് രക്ഷിതാക്കൾ തങ്ങളുടെ കൊച്ചു മക്കളെ രാധാ- കൃഷ്ണ വേഷങ്ങൾ അണിയിച്ചു സ്വന്തം വീടുകളിൽ തന്നെ ആഘോഷം നടത്തിയത്.

ശ്രീ കൃഷ്ണ ജന്മാഷ്ടമി നാളായ വ്യഴാഴ്ച രാവിലെ മുതൽ കൊച്ചു കുട്ടികളെ അണിയിച്ചൊരുക്കിയ രക്ഷിതാക്കൾ അവരുടെ കുസൃതി ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിലും പങ്കുവെക്കുകയാരുന്നു. പല സംഘടനകളും കൂട്ടായ്മകളും ഓൺ ലൈൻ കൃഷ്ണ രാധാ വേഷ മത്സരങ്ങളും നടത്തി. സധാരണ ജന്മാഷ്ടമി നാളുകളിൽ ബാലഗോകുലം പോലുള്ള സാംസ്‌കാരിക സംഘടനകളും ക്ഷേത്രങ്ങളും കൊച്ചു കുട്ടികളെ കൃഷ്ണ വേഷത്തിൽ അണിയിച്ചൊരുക്കി ഘോഷ യാത്രകൾ നടത്തി വന്നിരുന്നു
രാവിലെ മുതൽ ആരംഭിച്ചിരുന്ന ഘോഷയാത്രകൾ മിക്ക സ്ഥലങ്ങളിലും മഹാ ശോഭാ യാത്രകളോടെയായിരുന്നു സമാപിച്ചിരുന്നത്. ജന്മാഷ്ടമി നാളിൽ കുട്ടികൾ പങ്കെടുക്കുന്ന ഈ മഹാ ശോഭായാത്രകൾ കാണുവാൻ നഗരങ്ങളിലും നാടുകളിലും വൻ തിരക്കായിരുന്നു അനുഭവ പ്പെടാറുണ്ടായിരുന്നത്. എന്നാൽ കോവിഡ് എന്ന മഹാമാരി ഇക്കുറി ഈ കാഴ്ചകൾക്ക് തടസ്സമായി. എങ്കിലും തങ്ങളുടെ കൊച്ചു മക്കളെ വീടുകളിൽ കൃഷ്ണ വേഷം അണിയിച്ചു രക്ഷിതാക്കൾ ജന്മാഷ്ടമി നന്നായി തന്നെ ആഘോഷിച്ചു

No comments