Breaking News

ജില്ലാശുപത്രി തിരിച്ച് പിടിക്കുക : നവം: 2 ന് അനിശ്ചിതകാല നിരാഹാര സമരം




കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി കോവിഡ് രോഗികൾക്ക് മാത്രമായി ചുരുക്കിയതുമൂലം പൊതു ജനങ്ങൾക്കുണ്ടായ വിഷമങ്ങൾ പരിഹരിക്കാൻ ജില്ലാ ആസ്പത്രി പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കോവിഡ് രോഗികൾക്കായി അത്യാധുനിക സംവിധാനത്തോട് കൂടി തെക്കിൽ വില്ലേജിൽ ടാറ്റ നിർമ്മിച്ചു കൊടുത്ത കോവിഡ്‌ ഹോസ്പിറ്റൽ അടിയന്തിരമായി തുറക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും നവംബർ 2 മുതൽ ചെമ്മട്ടം വയൽ ജില്ലാ മെഡിക്കൽ ഓഫീസിനു മുമ്പിൽ ജനകീയ കർമ്മ സമിതിയുടെ നേതൃത്വത്തിൻ അനിശ്ചിതകാല റിലേ നിരാഹാരസമരം തുടങ്ങും. അഞ്ചു പേർ വീതമുള്ള സംഘങ്ങൾ നിരാഹാരസമരത്തിൽ പങ്കെടുക്കും.
നാന്നൂറോളം കിടക്കകളുള്ള ജില്ലാ ആശുപത്രി നൂറ് കോവി ഡ് രോഗികൾക്ക് വേണ്ടി മാത്രമായി ജില്ലാ ആശുപത്രി സംവിധാനത്തെ മുഴുവൻ ഉപയോഗപ്പെടുത്തുന്നതിന്റെ ആവശ്യകത ജനകിയ കർമ്മസമിതി ചോദ്യം ചെയ്തു. ഉക്കിനടക്കയിലെ മെഡിക്കൽ കോളേജ്‌സംവിധാനം ഉപയോഗപ്പെടുത്തുന്നതിനു പകരം പാവപ്പെട്ട രോഗികളെ തെരുവിലിറക്കുന്നത് ആരോഗ്യ വകുപ്പിന്റെ നിരുത്തരവാദത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ജനകീയകർമ്മസമിതിയോഗം വിലയിരുത്തി. ആദിവാസികളടക്കമുള്ള സാധാരണക്കാരുടെ അത്താണിയായ ജില്ലാശുപത്രിയെ എന്ത് വില കൊടുത്തും മോചിപ്പിക്കണമെന്ന് യോഗത്തിൽ തീരുമാനമായി.

എല്ലാ വിഭാഗം ജനങ്ങളും സമരത്തിൽ പങ്കാളികളാകണമെന്ന് യോഗം അഭ്യർത്ഥിച്ചു. നിരാഹാരസമരത്തിന്റെ മുന്നോടിയായി  ഒക്ടോബർ 28 ന് പാണത്തൂർ കൊന്നക്കാട് കേന്ദ്രങ്ങളിൽ നിന്ന് സമര ജാഥകൾ തുടങ്ങി വൈകിട്ട് 5 മണിക്ക് കാഞ്ഞങ്ങാട് . സമാപനത്തോട് കൂടി സമര പ്രഖ്യാപനം നടത്തും.


യോഗത്തിൽ യൂസഫ് ഹാജി അദ്ധ്യക്ഷം വഹിച്ചു. കുഞ്ഞിക്കണ്ണൻ കക്കാണത്ത്, ടി.മുഹമ്മദ് അസ്ലം., രമേശൻ മലയാറ്റുകര, രാജേന്ദ്രകുമാർ പി.വി ,

ടി. അസിസ്, സിജോ അമ്പാട്ട്, അനീഷ് തോയമ്മൽ ഫൈസൽ ചേരക്കാടത്ത് ,നാസർ കൊട്ടിലങ്ങാട്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.

No comments