ക്ഷേത്ര കളിയാട്ടം ഉപേക്ഷിച്ച് ആചാരക്കാരെ ആദരിച്ചും ഭക്ഷ്യധാന്യകിറ്റും സാമ്പത്തിക സഹായവും നൽകി കോട്ടച്ചേരി കുമ്മണാർ കളരി ഭഗവതി ക്ഷേത്രം മാതൃകയായി
കാഞ്ഞങ്ങാട്: പത്താമുദയത്തോട് കൂടി തെയ്യക്കോലങ്ങളാൽ സമൃദ്ധമാകേണ്ട ക്ഷേത്രങ്ങളും, തറവാടുകളും, കാവുകളും ഇന്ന് മുകാവസ്ഥയിലാണ് .മടിയൻ ക്ഷേത്രപാലക നീശ്വര പരിധിയിൽ ആദ്യ കളിയാട്ടം നടത്തേണ്ട കോട്ടച്ചേരി തുളിച്ചേരി ശ്രീകുമ്മണാർ കളരി ഭഗവതി ക്ഷേത്രം പരിഹാരക്രിയ നടത്തിയും, ആചാരക്കാരെ ആദരിച്ചും, ഭക്ഷ്യധാന്യ കിറ്റും സാമ്പത്തിക സഹായവും നൽകി മാതൃകയായി. തറവാട്ട് അംഗങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ച് കൊണ്ട് ഭരണസമിതിയുടെ മാതൃകാ പ്രവർത്തനത്തിന് സഹായകവും, ഉത്തേജകവുമായി.
No comments