Breaking News

രണ്ടരക്കോടിയുടെ വൻ ചന്ദന ശേഖരം കണ്ടെത്തിയത് ജില്ലാ കളക്ടറുടെ ഡ്രൈവറും കൂരാംകുണ്ട് സ്വദേശിയുമായ ശ്രീജിത്ത് പൊതുവാളിൻ്റെയും ഗൺമാൻ ദിലീഷ് കുമാറിൻ്റെയും അവസരോചിതമായ ഇടപെടലിലൂടെ.



രണ്ടരക്കോടിയുടെ വൻ ചന്ദന ശേഖരം കണ്ടെത്തിയത് ജില്ലാ കളക്ടറുടെ ഡ്രൈവറും കൂരാംകുണ്ട് സ്വദേശിയുമായ ശ്രീജിത്ത് പൊതുവാളിൻ്റെയും ഗൺമാൻ ദിലീഷ് കുമാറിൻ്റെയും അവസരോചിതമായ ഇടപെടലിലൂടെ.
പുലർച്ചെ നാലര മണിക്ക് ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസിന് സമീപത്തെ വീട്ടിൽ നിന്നും ശബ്ദം കേട്ട് കളക്ടറുടെ ഡ്രൈവർ കൂരാംകുണ്ടിലെ ശ്രീജിത്ത് പൊതുവാൾ ഗൺമാൻ ദിലീഷ്കുമാർ എന്നിവർ ചെന്ന് പരിശോധിക്കുമ്പോഴാണ് ചന്ദനശേഖരം കണ്ടെത്തിയത്. ഒരു ടണ്ണിലധികം വരുന്ന ചന്ദനം നാൽപ്പതോളം ചാക്കുകളിൽ നിറച്ച് വച്ച നിലയിലായിരുന്നു. ഉടനെ ഇവർ കളക്ടറെ വിവരമറിയിക്കുകയും അദ്ദേഹം എത്തി നടപടി എടുക്കുകയുമായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ജില്ലാ ഫോറസ്റ്റ് ഓഫീസറും സംഭവസ്ഥലത്തെത്തിയിരുന്നു. ഏറ്റവും മികച്ച ഗുണനിലവാരത്തിലുള്ള ചന്ദനമാണിതെന്നും രണ്ടര കോടിയോളം വില വരുമെന്നും അദ്ദേഹം പറഞ്ഞു. വീട്ടിൽ ഉണ്ടായിരുന്ന അബ്ദുൾ ഖാദർ എന്നയാളെയും പിടികൂടിയിട്ടുണ്ട്.




No comments