ബംഗളൂരു ലഹരി മരുന്ന് കേസ്; അന്വേഷണം മലയാള സിനിമയിലേയ്ക്കും; നാല് താരങ്ങളെ ചോദ്യം ചെയ്തു
ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം മലയാള സിനിമയിലേക്കും. കേസിലെ മുഖ്യപ്രതികളിലൊരാളും ബിനീഷ് കോടിയേരിയുടെ ബിനാമിയുമായ അനൂപ് മുഹമ്മദിന് മലയാള സിനിമാ മേഖലുമായി ബന്ധമുണ്ടെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കണ്ടെത്തി. ഇത് സംബന്ധിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കൊച്ചി യൂണിറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നാല് താരങ്ങളെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തു.
ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണമാണ് നടക്കുന്നത്. അനൂപിന്റെ സിനിമാ ഇടപെടലുകൾക്കൊപ്പം ബിനീഷ് കോടിയേരിയുടെ സിനിമാ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടത്താൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തീരുമാനിച്ചു. ഇന്നലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ലഹരിക്കടത്ത് കേസിൽ ബിനീഷിനെ പ്രതിചേർക്കാനാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നീക്കം. എൻ.സി.ബി ഉടൻ കേസെടുത്ത്ബിനീഷിനെ കസ്റ്റഡിയിൽ വാങ്ങിയേക്കും.
അതേസമയം, ലഹരിക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ പത്ത് മണിക്കൂറോളം ബിനീഷിനെ ചോദ്യം ചെയ്തിരുന്നു.
No comments