Breaking News

ജില്ലയിലെ അഞ്ച് അതിര്‍ത്തിറോഡുകളില്‍ ആന്റിജന്‍ടെസ്റ്റ് സൗകര്യം ഒരുക്കും


കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കടക്കുന്നതിനുള്ള 17 അതിര്‍ത്തി റോഡുകളിലെ അഞ്ച് അതിര്‍ത്തികളില്‍ ചെക്‌പോസ്റ്റ് സംവിധാനം സജ്ജീകരിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്നവരില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്തവരെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കും.ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന കോറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. തലപ്പാടി ചെക് പോസ്റ്റ് (എന്‍ എച്ച് 66), അഡ്കസ്ഥല- അഡ്യനടുക്ക റോഡ് (എസ് എച്ച് 31)


ആദൂര്‍ - കൊട്ട്യാടി- സുള്ള്യ സ്റ്റേറ്റ് ഹൈവേ (എസ് എച്ച് 55), പാണത്തൂര്‍ - ചെമ്പേരി - മടിക്കേരി (എസ് എച്ച് 56),. മാണിമൂല - സുള്ള്യ റോഡ് എന്നീ അഞ്ച് അതിര്‍ത്തി റോഡുകളിലാണ് ചെക്ക്‌പോസ്റ്റ് സജ്ജീകരിച്ച് ഇതിനായി സൗകര്യം ഒരുക്കുക.ഈ ചെക് പോസ്റ്റുകളില്‍ രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറു മണി വരെ ആന്റിജന്‍ പരിശോധനാ സൗകര്യം ഉണ്ടായിരിക്കും. ഈ ചെക് പോസ്റ്റുകളിലൂടെ വൈകുന്നേരം ആറ് മണിക്ക് ശേഷം രാവിലെ ആറ് മണി വരെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.റവന്യു ,പോലീസ്,അധ്യാപകര്‍ എന്നിവര്‍ക്ക് പുറമേ ആരോഗ്യപ്രവര്‍ത്തകരെയും അഞ്ച് അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ നിയോഗിക്കും.

No comments