Breaking News

കർഷക ക്ഷേമനിധിബോർഡ് ഡയറക്ടർമാരായി ജില്ലയിൽ നിന്നും അഡ്വ.സി.എച്ച് കുഞ്ഞമ്പുവും അസീസ് കടപ്പുറവും.




കർഷകരുടെ ക്ഷേമം മുൻ നിർത്തി രാജ്യത്ത് ആദ്യമായി നിലവിൽ വന്നകേരള കർഷക ക്ഷേമ നിധി ബോർഡ് ഡയറക്ടർമാരിൽ കാസർകോട് ജില്ലയിൽനിന്ന് മുൻ എം.എൽ.എ.യും സി.പി.എം.സംസ്ഥാന കമ്മിറ്റി അംഗവുമായ അഡ്വ.സി.എച്ച്. കുഞ്ഞമ്പുവും, ഐ.എൻ.എൽ. കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറവും.

കർഷകക്ഷേമത്തിനും ഉന്നമനത്തിനുമായി രൂപീകരിച്ച് ബോർഡിന്
സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയത്. പതിനെട്ടിനും 55നും ഇടയിൽ പ്രായമുള്ള,മൂന്ന് വർഷത്തിൽ കുറയാതെ കൃഷി പ്രധാനഉപജീവന മാർഗമായി സ്വീകരിക്കുകയും മറ്റേതെങ്കിലും ക്ഷേമ നിധിയിൽ അംഗമ ല്ലാത്തതുമായ കർഷ കർക്ക് അംഗത്വം നൽകുന്ന ഈ പദ്ധതിയിൽ വിവിധ ക്ഷേമപ്രവർത്തനങ്ങളാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. ഡോ. പി. രാജേന്ദ്രൻ ചെയർമാനായിട്ടുള്ള ബോർഡിൽ 14 ഡയറക്ടർമാരാണ്ഉള്ളത്.

No comments