Breaking News

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെലോ അലര്‍ട്ട്


സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . പത്ത് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട ,കാസർകോട് ഒഴിച്ചുള്ള ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപം കൊണ്ടതിനാലാണ് കേരളത്തിൽ മഴ വ്യാപകമായത്. ഞായറാഴ്ചയോടെ ന്യൂനമർദം ആന്ധ്ര, ഒഡീഷ തീരത്തുകൂടി കരയിലെത്തും.

No comments