Breaking News

സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ ജില്ലയുടെ അഭിമാനമായ ഷഹീൻ.സി.ഖാദറിനെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ഉപഹാരം നല്കി ആദരിച്ചു.


സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ ജില്ലയുടെ അഭിമാനമായ ഷഹീൻ.സി.ഖാദറിനെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ഉപഹാരം നല്കി ആദരിച്ചു. മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം പ്രസിഡണ്ട് എം.പി.ജാഫർ ഷെഹിന് കൈമാറി.വൈ: പ്ര സി: മാരായ ടി.റംസാൻ, മുസതഫ തായന്നൂർ, സെക്രട്ടറി എ.സി.എ.ലത്തീഫ് എന്നിവർ സംബന്ധിച്ചു.തെക്കൻ ബങ്കളം എ.എം.നിവാസിലെ എ.എം.ഖാദർ ഹാജിയുടെയും സി.സമീറയുടെയും മകനായ ഷഹീൻ സിവിൽ സർവീസ് പരീക്ഷയിൽ 396–ാം റാങ്ക് ആണ് നേടിയത്. സർവീസ് അലോക്കേഷനിൽ കേരളത്തിൽ നിന്ന് ഐപിഎസ് ലഭിച്ചത് 9 പേർക്കാണ്. 2 മാസത്തെ ഐപിഎസ് ഫൗണ്ടേഷൻ കോഴ്സിനായി ഷഹീൻ ഉത്തരാഖണ്ഡിലെ മസൂറിയിലേക്കു ഇന്ന് തിരിക്കും.

No comments