Breaking News

കോവിഡ് വ്യാപനം രൂക്ഷം; കിനാനൂർ കരിന്തളത്ത് നിയന്ത്രണം ശക്തമാക്കുന്നു


 

കോവിഡ് വ്യാപനം രൂക്ഷം; കിനാനൂർ കരിന്തളത്ത് നിയന്ത്രണം ശക്തമാക്കുന്നു.
പരപ്പയിൽ 3 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതായി അധികൃതർ


കിനാനൂർ കരിന്തളത്ത് ഇന്നും 10 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കടുത്ത
നിയന്ത്രണങ്ങളുമായി പഞ്ചായത്ത് അധികൃതർ.
പരപ്പയിൽ 3 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതായി പോലീസ്
ആരോഗ്യ വകുപ്പ് പഞ്ചായത്ത് ജാഗ്രതാ സമിതി സംയുക്ത തീരുമാനം.
സാമൂഹിക അകലം പാലിക്കാതെ നിരുത്തരവാദപരമായി പെരുമാറി സമ്പർക്ക
പട്ടിക നീണ്ടാൽ ജനങ്ങളുടെ നിലനിൽപ്പ് തന്നെ ഭീഷണിയാവുന്ന സാഹചര്യമാണ്
നിലവിൽ ഉള്ളത്. കണ്ടയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ച ചായ്യോത്ത് ചോയ്യങ്കോട്
പരപ്പ പ്രദേശങ്ങളിൽ മീറ്റിങ്ങുകളോ പൊതുപരിപാടികളോ സംഘടിപ്പിക്കാൻ
പാടുള്ളതല്ലെന്നും കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് മാത്രമേ ബാങ്ക് ,
റേഷൻ കട മറ്റു പൊതു സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടുള്ളൂവെന്നും പഞ്ചായത്ത്
അധികൃതർ മുന്നറിയിപ്പ് നൽകുന്നു. മാസ്ക്ക്, കയ്യുറ തുടങ്ങി കോവിഡ് മാനദണ്ഡം
പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കും. മത്സ്യം
വിൽക്കുന്നവർ ,വഴിയോരക്കച്ചവടക്കാർ ഉൾപ്പെടെ മാനദണ്ഡം പാലിച്ചിരിക്കണം.
കോവിഡ് പോസിറ്റീവ് ആയവർ വെളിപെടുത്താതെ കോറൻ്റയിനിൽ നിൽക്കുകയും
വീട്ടുകാർ പുറത്തിറങ്ങുകയോ ചെയ്താൽ അവർ കുറ്റകരമായ അനാസ്ഥയായിരിക്കും
കാണിക്കുന്നത് ഇങ്ങനെയുള്ള കേസുകൾ ശ്രദ്ധയിൽ പെട്ടാൽ വാർഡ്
ജാഗ്രത സമിതിയുടെ റിപ്പോർട്ടോടുകൂടി നിയമ നടപടി സ്വീകരിക്കുന്നതായിരിക്കുമെന്നും
അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

എല്ലാ കടകളിലും സ്ഥാപനങ്ങളിൽ കൈ കഴുകാനുള്ള സംവിധാനവും സാനിറ്ററൈസറും ക്രമീകരിച്ചിരിക്കണം.
ഹോട്ടലുകളിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ ചൂട് വെള്ളത്തിൽ കഴുകി അണുവിമുക്തമാക്കി ഉപയോഗിക്കണം
ചായ്യോം ബസാർ മുതൽ ചോയ്യങ്കോട് വരെ 5 ദിവസത്തേക്ക് രാവിലെ
10 മണി മുതൽ വൈകുന്നേരം 5 മണി വരെ മാത്രമേ കട തുറന്നു
പ്രവർത്തിക്കാൻ പാടുള്ളൂവെന്നും അധികൃതർ അറിയിച്ചു

No comments