Breaking News

സി.പി.ഐ.എം നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ടൗണിൽ അണു നശീകരണം നടത്തി


കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി
സിപിഐഎം വെള്ളരിക്കുണ്ട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ടൗണിൽ ആണു നശീകരണ പ്രവർത്തനം നടത്തി. വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ അജിത് സി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സണ്ണി മങ്കയം സ്വാഗതം പറഞ്ഞു, സുമേഷ് പി.ആർ അധ്യക്ഷത വഹിച്ചു. ആണു നശീകരണ പ്രവർത്തനത്തിൽ അബ്‌ദുൾബഷീർ, സുകേഷ് സുകുമാരൻ, മനീഷ് നാരായണൻ, ജോർജ് കൊച്ചുഴം, അജിമോൻ ചാക്കോ, ജോൺസൺ കെ.എ തുടങ്ങയിവർ നേതൃത്വം നൽകി

No comments