Breaking News

പ്ലാസ്റ്റിക്ക്, പി.വി.സി തുടങ്ങിയ വസ്തുക്കൾ പ്രചാരണത്തിനായി ഉപയോഗിക്കാൻ പാടില്ല; തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ മാർഗരേഖ പുറത്തിറക്കി


തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ മാർഗരേഖ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി ബോർഡുകൾ,ബാനറുകൾ, ഹോർഡിംഗുകൾ തുടങ്ങിയവ സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിരിക്കുന്നത്.


പ്ലാസ്റ്റിക്ക്, പി വി സി തുടങ്ങിയ വസ്തുക്കൾ പ്രചാരണത്തിനായി ഉപയോഗിക്കാൻ പാടില്ലെന്നതാണ് പ്രധാന നിർദേശം.

പരസ്യം എഴുതുന്നതിനോ വരയ്ക്കുന്നതിനോ ചുമതലപ്പെടുന്ന വ്യക്തിയുടെ പേരും സ്ഥാനപ്പേരും പരസ്യത്തിനൊപ്പം ചേർക്കണം.വ്യക്തികളെ അധിക്ഷേപിക്കുന്നതും,മതവികാരം വൃണപ്പെടുത്തുന്നതുമായ പരസ്യങ്ങൾ പാടില്ല. കൊലപാതക ദൃശ്യങ്ങൾ ഉൾപ്പെടുന്ന ചിത്രങ്ങൾ പരസ്യങ്ങളിലൊ ചുവരെഴുത്തുകളിലോ ഉൾപ്പെടുത്തരുത്.


തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക ആവശ്യങ്ങൾക്ക് കോട്ടൺ തുണി, പേപ്പർ,
പോളി എത്തിലിൻ തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണമെന്നും
നിർദേശത്തിൽ പറയുന്നു. യാത്രക്കാർക്ക് മാർഗതടസം ഉണ്ടാക്കും വിധം നടപ്പാതകളിലോ
റോഡിന്റെ വളവുകളിലോ പരസ്യങ്ങൾ സ്ഥാപിക്കരുത്. വോട്ടെടുപ്പ് കഴിഞ്ഞാലുടൻ ബന്ധപ്പെട്ട് പാർട്ടികളോ സ്ഥാനാർത്ഥികളോ പരസ്യങ്ങൾ നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു.

No comments